Your Image Description Your Image Description

വെനസ്വേലയ്ക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന യുക്രെയ്ന്‍-അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ ഏഴ് വിദേശ കൂലിപ്പടയാളികളെ വെനസ്വേല അധികൃതര്‍ അറസ്റ്റ് ചെയ്തതായി പ്രസിഡന്റ് നിക്കോളാസ് മഡുറോ. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് പിടികൂടിയ രണ്ട് കൊളംബിയന്‍ പൗരന്മാരും യുക്രെയ്‌നിലെ മൂന്ന് കൂലിപ്പടയാളികളും സംഘത്തില്‍ ഉള്‍പ്പെടുന്നുവെന്ന് വെനസ്വേല പ്രസിഡന്റ് അറിയിച്ചു. എന്നാല്‍, കസ്റ്റഡിയിലെടുത്തവരെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തന്റെ രാജ്യത്ത് അതിക്രമിച്ച് കടന്ന് തങ്ങളുടെ നേതാക്കള്‍ക്കെതിരെ ആക്രമണം നടത്താന്‍ ഈ കൂലിപ്പടയാളികള്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെനസ്വേല പ്രസിഡന്റ് പറയുന്നു. പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ താന്‍ മുന്നറിയിപ്പ് നല്‍കിയതായും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇതുവരെ, വെനസ്വേലന്‍ അധികാരികള്‍ 25 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 125 വിദേശ കൂലിപ്പടയാളികളെ പിടികൂടിയിരുന്നു, അവര്‍ ‘വെനസ്വേലന്‍ ജനതയ്ക്കെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് രാജ്യത്ത് പ്രവേശിച്ചതെന്ന് നിക്കോളാസ് മഡുറോ ആരോപിച്ചു.വെനസ്വേലന്‍ നേതാവിന്റെ ജൂലൈയിലെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ വിസമ്മതിച്ച മഡുറോയുടെ സര്‍ക്കാരും എഡ്മുണ്ടോ ഗോണ്‍സാലസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സേനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയിലാണ് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിദേശ പൗരന്മാരെ പിടികൂടിയത്. അതേസമയം, ഗോണ്‍സാലസ്, രാജ്യത്തെ സൈന്യത്തോട് പുതിയ ഭരണകൂടത്തെ അംഗീകരിക്കാനും മഡുറോയുടെ ‘നേതൃത്വം അവസാനിപ്പിക്കാനും’ ആവശ്യപ്പെട്ടിട്ടുണ്ട്.

സെപ്റ്റംബറില്‍, രാജ്യം വിട്ട് പലായനം ചെയ്ത ഗോണ്‍സാലസിന് സ്‌പെയ്ന്‍ അഭയം നല്‍കിയിരുന്നു. എന്നാല്‍ ഗോണ്‍സാലസിനെതിരെ തീവ്രവാദം, ഗൂഢാലോചന, മറ്റ് നിരവധി തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍ എന്നിവ ആരോപിച്ച് നിലവിലെ മഡുറോ സര്‍ക്കാര്‍ ഗോണ്‍സാലസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, മഡുറോ സര്‍ക്കാരുമായി തുടക്കം മുതലേ അഭിപ്രായഭിന്നത പുലര്‍ത്തുന്ന അമേരിക്ക, രാജ്യത്തെ പ്രതിപക്ഷ ശക്തികളെ തുടര്‍ച്ചയായി പിന്തുണച്ചു. നവംബറില്‍, വെനസ്വേലയുടെ ‘തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്’ ആയി ഗോണ്‍സാലസിനെ അംഗീകരിക്കുകയും ചെയ്തു.എന്നാല്‍, നവംബറില്‍, രാജ്യത്തിനെതിരെ നിര്‍ബന്ധിത നടപടികള്‍ പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുന്നവര്‍ക്ക് 25 മുതല്‍ 30 വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കുന്ന നിയമം അവതരിപ്പിച്ചുകൊണ്ട് നിക്കോളാസ് സര്‍ക്കാര്‍ പ്രതികരിച്ചു. ഈ ഒരു നിയമത്തിന്റെ പിന്‍ബലത്തിലാണ് അമേരിക്ക-യുക്രെയ്ന്‍ പൗരന്മാരെ കൂലിപ്പടയാളികള്‍ എന്ന് വിശേഷിപ്പിച്ച് നിക്കോളാസ് മഡുറോ രംഗത്ത് എത്തിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *