Your Image Description Your Image Description

കോഴഞ്ചേരി: മദ്ധ്യതിരുവിതാംകൂറിന്റെ കാർഷിക -സാംസ്കാരിക ഉത്സവമായ കോഴഞ്ചേരി പുഷ്പമേളയുടെ ഉദ്ഘാടനദിവസമായ 2025 ജനുവരി 9 ന് വൈകിട്ട് 6:30 ന് ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും 200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ നേടിയ ആദ്യമലയാളിയുമായ ഡോ. ജിതേഷ്ജി അവതരിപ്പിക്കുന്ന ‘വരയരങ്ങ് : വരവേഗവിസ്മയം ‘ റാപ് ടൂൺ സ്റ്റേജ് ത്രില്ലർ മെഗാ ഷോ അരങ്ങേറും.

റാപ് സംഗീതം ‘ട്രെൻഡി’ ആയതു പോലെ ചിത്രകലയിൽ ‘റാപ്‌ ടൂൺ’ സ്റ്റേജ് ഷോ അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയ ഇന്ത്യൻ പെർഫോമിംഗ്‌ ചിത്രകാരനാണ് പത്തനംതിട്ട ജില്ലക്കാരനായ ജിതേഷ്ജി.

Leave a Reply

Your email address will not be published. Required fields are marked *