Your Image Description Your Image Description

പത്തനംതിട്ട : ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.
മകന് ന്യൂസിലാൻഡി​ൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് 5 ലക്ഷം രൂപ തട്ടിയ കേസിൽ കോട്ടയം അയ്മനം കുടമാളൂർ കുന്നുംപുറത്ത് വീട്ടിൽ അഭിരാം (32), കൊല്ലം പോരുവഴി ഇടക്കാട് പുത്തൻ വീട്ടിൽ അരുൺ (35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തത്‌.

പന്തളം താവളംകുളം സ്വദേശിനിയുടെ പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞവർഷം മെയ് 20 നും നവംബർ 23 നുമിടയിലുള്ള കാലയളവിൽ എസ് ബി ഐ അക്കൗണ്ട് വഴിയും ഗൂഗിൾ പേ മുഖേനയും പലതവണയായി പണം പ്രതികൾ കൈവശപ്പെടുത്തുകയായിരുന്നു.

ജോലി​ ലഭി​ക്കാതെ വന്നതോടെ കബളിപ്പിക്കപ്പെട്ടന്ന് മനസിലാക്കിയ വീട്ടമ്മ ഡിസംബർ 24ന് പന്തളം പൊലീസിൽ പരാതി നൽകി. അഭിരാമിനെ ഏറ്റുമാനൂരിൽ നിന്നും അരുണിനെ പോരുവഴിയിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *