Your Image Description Your Image Description

കുവൈത്ത് സിറ്റി: താമസവിസ നിയമലംഘകര്‍ക്ക് കനത്ത പിഴ ചുമത്താൻ നടപടിയെടുത്ത് കുവൈത്ത്. റെസിഡന്‍സി നിയമലംഘകര്‍ക്ക് കര്‍ശന പിഴ ഏര്‍പ്പെടുത്തുന്നത് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. താമസ നിയമലംഘകര്‍, നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവര്‍ എന്നിവര്‍ക്കാണ് കനത്ത പിഴ ചുമത്തും.

കുടുംബത്തെ സന്ദര്‍ശിക്കാന്‍, സ്‌കൂളില്‍ ചേര്‍ക്കല്‍, ഗവണ്‍മെന്റ് വര്‍ക്ക്, സ്വകാര്യ മേഖലയിലെ ജോലി, വാണിജ്യ, വ്യാവസായിക ജോലി, ചികിത്സ, താല്‍ക്കാലിക സര്‍ക്കാര്‍ കരാര്‍ എന്നിവക്കായി രാജ്യത്തേക്ക് പ്രവേശന വിസ ലഭിച്ചെത്തിയ ശേഷം റെസിഡന്‍സി പെര്‍മിറ്റ് നേടാത്തവര്‍ക്ക് പിഴ ചുമത്തും. ആദ്യ മാസം ഓരോ ദിവസവും രണ്ട് ദിനാര്‍ വീതമാണ് പിഴ ഈടാക്കുക. ഒരു മാസത്തിന് ശേഷം പ്രതിദിനം നാല് ദിനാറായി പിഴ ഉയര്‍ത്തും. ഇത്തരത്തില്‍ 1,200 ദിനാര്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്.

സന്ദര്‍ശക വിസയിലെത്തി താമസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്നാല്‍ പ്രതിദിനം 10 ദിനാര്‍ ഈടാക്കും. ഇത്തരക്കാര്‍ക്കുള്ള കൂടിയ പിഴ 2000 ദിനാറാണ്. താമസ കാലാവധി കഴിഞ്ഞവര്‍ക്കും, രാജ്യം വിടാതെ തുടരുന്നവര്‍ക്കും പുതിയ സംവിധാനം ബാധകമാണ്. തൊഴില്‍ വിസ ലംഘനങ്ങള്‍ക്ക് ഗ്രേസ് പീരിയഡിന് ശേഷം ആദ്യ മാസത്തേക്ക് രണ്ടു ദിനാറും തുടര്‍ന്നുള്ള മാസങ്ങള്‍ക്ക് നാല് ദിനാറും ഈടാക്കും. പരമാവധി പിഴ 1200 ദിനാറാണ്.

അതേസമയം നവജാതശിശുക്കളെ രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ ആദ്യ മാസത്തേക്ക് പ്രതിദിനം രണ്ടു ദിനാര്‍ (നാലു മാസത്തെ ഗ്രേസ് പീരിയഡിന് ശേഷം). തുടര്‍ന്നുള്ള മാസങ്ങള്‍ക്ക് നാലു ദിനാര്‍ വീതവും പിഴ ഈടാക്കും. പരമാവധി പിഴ 2000 ദിനാറാണ്. ഗാര്‍ഹിക തൊഴിലാളികളുടെ നിയമലംഘനം താല്‍ക്കാലിക റെസിഡന്‍സി അല്ലെങ്കില്‍ പുറപ്പെടല്‍ നോട്ടീസ് ലംഘനങ്ങള്‍ക്ക് പ്രതിദിനം രണ്ട് ദിനാര്‍ വീതം, പരമാവധി പിഴ 600 ദിനാറാണ്.

Leave a Reply

Your email address will not be published. Required fields are marked *