Your Image Description Your Image Description

ഒരു സാധാരണക്കാരനായി വെള്ളിത്തിരയിലേക്ക് കടന്നുവന്നതില്‍ താന്‍ ചില പരിഹാസങ്ങളും മുറുമുറുപ്പുകളും നേരിട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ശിവകാര്‍ത്തികേയന്‍. നീയാരാ, ഇവിടെ എന്താ പരിപാടിയെന്നൊക്കെ ഇന്‍ഡസ്ട്രിയിലെ ചിലര്‍ തന്റെ മുഖത്തുനോക്കി പരിഹസിച്ചിട്ടുണ്ടെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് കൊടുത്ത പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

തമിഴ് സിനിമയിലേക്ക് സിനിമാ ബന്ധങ്ങള്‍ ഒന്നും ഇല്ലാതെ, ഒരു സാധാരണക്കാരന്‍ കടന്നു വരുന്നതില്‍ പലര്‍ക്കും അത്ര സന്തോഷമില്ല എന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു. ചിലര്‍ എന്റെ മുഖത്ത് നോക്കി പോലും ചോദിച്ചിട്ടുണ്ട്, നീയൊക്കെയാരാ? ഇവിടെയെന്താ പരിപാടിയെന്നൊക്കെ. എന്നാല്‍ താന്‍ അതിനൊന്നും മറുപടി പറയാന്‍ പോയിട്ടില്ല. എന്റെ വിജയമാണവര്‍ക്കുള്ള മറുപടി എന്നുപോലും താന്‍ പറയാനില്ല. തന്റെ വിജയം സമര്‍പ്പിക്കുന്നത് തന്നെ സ്നേഹിക്കുന്നവര്‍ക്ക് മാത്രമാണെന്നും താരം പറഞ്ഞു.

അമരന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയം ശിവകര്‍ത്തികേയനെതിരെ വലിയ രീതിയില്‍ അധിക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമയില്‍ അവസരം ലഭിക്കാന്‍ സഹായിച്ചവരോട് നടന് നന്ദിയില്ലായെന്നും, സംഗീത സംവിധായകന്‍ ഡി ഇമാന്റെ വിവാഹ മോചനത്തില്‍ ശിവകാര്‍ത്തികേയന് പങ്കുണ്ടെന്നും ഉള്ള ആരോപണങ്ങള്‍ ആയിരുന്നു പ്രധാനമായും ഉള്ളത്. ‘കഴിഞ്ഞു പോയ അഞ്ച് വര്‍ഷങ്ങള്‍ ഒരുപാട് പ്രയാസമേറിയവയായിരുന്നു. സിനിമ പോലും ഉപേക്ഷിച്ച് പോകാന്‍ ഒരുങ്ങിയപ്പോള്‍ ഭാര്യയാണ് പിന്തുണ നല്‍കിയത്. പണവും വലിയ വിജയങ്ങളും കൂടിച്ചേരുന്ന മേഖലകളിലെല്ലാം ഇത്തരം പ്രശ്ങ്ങളുണ്ടാവും. ഒന്നെങ്കില്‍ അതിനെ നേരിടുക അല്ലെങ്കില്‍ നിര്‍ത്തി പോകുക എന്നത് മാത്രമേ ചെയ്യാനുള്ളൂ’, ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *