Your Image Description Your Image Description

കൊല്ലം: വാഹനാപകടങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലും. സ്കൂൾ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലും വാഹന പരിശോധന കർശനമാക്കി കൊല്ലം പോലീസ്. കുട്ടികളുടെ യാത്ര സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്താനും ഡ്രൈവർമാർ ലഹരി ഉപയോഗിക്കുന്നുണ്ടോ, വാഹനങ്ങൾക്ക് ലൈസൻസും മതിയായ സുരക്ഷ സർട്ടിഫിക്കറ്റുകളുമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നതിനായി കൊല്ലം സിറ്റി പൊലീസ് ഇന്നലെ രാവിലെ 8 മുതൽ 10 വരെ കൊല്ലം സിറ്റി പിരിധിയിലെ 33 സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തി. കൊല്ലം സിറ്റി പരിധിയിൽ സർവീസ് നടത്തുന്ന 551 വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ മദ്യപിച്ചു വാഹനമോടിച്ച 2 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ നിലവിൽ കേസ് എടുത്തിട്ടുണ്ട്. മലിനീകരണ സർട്ടിഫിക്കറ്റില്ലാത്ത 3 സ്കൂൾ വാഹനങ്ങൾക്കും നികുതിയടയ്ക്കാത്ത 2 വാഹനങ്ങൾക്കും പിഴ ചുമത്തി.

Leave a Reply

Your email address will not be published. Required fields are marked *