Your Image Description Your Image Description

2024ൽ ഏറ്റവുമധികം സ്വർണം വാങ്ങിക്കൂട്ടിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി പോളണ്ട്. നവംബറിൽ മാത്രം 21 ടൺ സ്വർണം വാങ്ങിയ പോളണ്ടിന്റെ കേന്ദ്രബാങ്കായ നാഷണൽ ബാങ്ക് ഓഫ് പോളണ്ടിന്റെ (NPB) കൈവശം ഇപ്പോൾ ആകെ 448 ടൺ സ്വർണശേഖരമുണ്ട്. 2024 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ 95 ടണ്ണോളം സ്വർണം വാങ്ങിയാണ് പോളണ്ട് ഒന്നാമതെത്തിയത്.നവംബറിൽ മൂന്ന് ടൺ സ്വർണം വാങ്ങിയ സെൻട്രൽ ബാങ്ക് ഓഫ് തുർക്കിയുടെ 2024ലെ ആകെ വാങ്ങൽ 76 ടണ്ണോളമാണ്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ റിസർവ് ബാങ്ക് 2024ൽ നവംബർ വരെ 73 ടൺ സ്വർണം വാങ്ങിയെന്നാണ് റിപ്പോർട്ട്.

നവംബറിൽ മാത്രം റിസർവ് ബാങ്ക് 8 ടൺ സ്വർണം വാങ്ങി. ഇതോടെ ആകെ സ്വർണശേഖരം 876 ടണ്ണായി. ഉസ്ബെക്കിസ്ഥാൻ നവംബറിൽ 9 ടൺ സ്വർണം വാങ്ങി ശേഖരം 382 ടണ്ണിലെത്തിച്ചു. 295 ടണ്ണാണ് കസാക്കിസ്ഥാന്റെ കൈയിലുള്ളത്.
2024 ജനുവരി-നവംബറിൽ 34 ടൺ സ്വർണം വാങ്ങിയ ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ കൈയിൽ 2,264 ടൺ സ്വർണശേഖരമുണ്ട്. 2024ൽ ഏറ്റവുമധികം സ്വർണം വാങ്ങിച്ചേർത്ത രാജ്യങ്ങളിൽ നാലാം സ്ഥാനത്തുള്ളത് അസർബൈജാനാണ്. ഏകദേശം 75 ടൺ. നവംബറിൽ കരുതൽ ശേഖരത്തിൽ നിന്ന് സ്വർണം വിറ്റഴിച്ച രാജ്യങ്ങളുമുണ്ട്. 5 ടൺ വിറ്റഴിച്ച് സിംഗപ്പുരാണ് ഒന്നാമതുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *