Your Image Description Your Image Description

വയനാട്: വയനാട് ജില്ലയിലെ പുല്പള്ളിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി ആടിനെ കടിച്ച് കൊന്നുതിന്നു. അമരക്കുനിയിലെ കർഷകനായ ജോസഫ് എന്ന ആളുടെ ആടിനെയാണ് കടുവ കടിച്ചുകൊന്നത്. അമരക്കുനി കവലയ്ക്കടുത്ത് ഡി.എഫ്.ഒ. പരിശോധന നടത്തി.

പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒറ്റയ്ക്ക് പുറത്തിറങ്ങരുത്, പരിസരങ്ങളില്‍ എപ്പോഴും ശ്രദ്ധയുണ്ടാവണമെന്ന് ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, പ്രദേശത്ത് കാപ്പി വിളവെടുപ്പ് സീസണായതുകൊണ്ട് പുറത്തിറങ്ങാതിരിക്കാന്‍ ആവില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കടുവ പരിസരത്ത് തന്നെയുണ്ട് എന്നുള്ളത് വലിയ ഭീതിക്ക് വഴിവെക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

കൂട് സ്ഥാപിച്ചിട്ടുള്ളതുകൊണ്ട് കടുവ എത്രയും പെട്ടെന്ന് കുടുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടാതെ, വനംവകുപ്പിന്റെ പ്രത്യേക സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുമുണ്ട്.

പ്രദേശത്ത് കാപ്പി വിളവെടുപ്പ് സീസണ്‍ ആണ്. അതുകൊണ്ട് പുറത്തിറങ്ങാതിരിക്കാന്‍ ആവില്ല. കൂടാതെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള പണികളും നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കടുവയെ എത്രയും പെട്ടെന്ന് കൂട്ടിനുള്ളിലാക്കണമെന്നാണ് പ്രദേശത്തെ ജനങ്ങളുടെ ആവശ്യം. ഇതേ സ്ഥലത്ത് കഴിഞ്ഞ വര്‍ഷവും കടുവ ഇറങ്ങിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. കടുവ ഇറങ്ങിയ കാപ്പി തോട്ടത്തിനപ്പുറം പുഴയും അതിനപ്പുറം കാടുമാണ്. ഇവിടെനിന്നാണ് കടുവ എത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *