Your Image Description Your Image Description

ചാത്തന്നൂർ : ദേശീയപാതയിൽ നിയന്ത്രണംവിട്ട ലോറി തലകീഴായി മറിഞ്ഞു.
ചാത്തന്നൂർ തിരുമുക്ക് ജങ്ഷനിൽ തടികയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഓയൂർ സ്വദേശി ബിനു നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

തിങ്കളാഴ്ച രാത്രി 7.15-ഓടെയായിരുന്നു അപകടം. പാതയോരത്ത് നിർത്തിയിരുന്ന ബൈക്കിനു മുകളിലേക്കാണ് ലോറി വീണത്. അടുത്ത് നിൽക്കുകയായിരുന്ന ബൈക്കുടമ കാര്യമായ പരിക്കുകളില്ലാതെ അദ്‌ഭുതകരമായി രക്ഷപ്പെട്ടു.അപകടത്തിൽ ബൈക്ക് തകർന്നു.

ലോറി ദേശീയപാതയിൽ തലകീഴായി മറിഞ്ഞതോടെ കൊല്ലം ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി ക്രെയിനെത്തിച്ച് ലോറി ഉയർത്തിമാറ്റി. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *