Your Image Description Your Image Description

ജറുസലം: ഗാസയിൽ വെടിനിര്‍ത്തല്‍ നടപ്പാക്കാൻ ജോ ബൈഡന്‍ ഭരണകൂടം അവസാനവട്ട മധ്യസ്ഥ ശ്രമം ശക്തമാക്കി. രണ്ടാഴ്ചയ്ക്കകം പ്രഖ്യാപനമുണ്ടാക്കാനാണു ശ്രമമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

ദോഹയില്‍ തുടരുന്ന ചര്‍ച്ചയില്‍ ഇസ്രയേല്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. മൊസാദ് തലവന്‍ ഡേവിഡ് ബര്‍നിയ കൂടി താമസിയാതെ ദോഹയിലെത്തുമെന്നു റിപ്പോര്‍ട്ടുണ്ട്.

20ന് അകം ബന്ദികളെ മോചിപ്പിക്കണമെന്ന അന്ത്യശാസനം ഇതിനിടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നല്‍കിയിട്ടുണ്ട്.
വെടിനിര്‍ത്തല്‍ കരാറായാല്‍ ആദ്യഘട്ടത്തില്‍ മോചിപ്പിക്കേണ്ട 34 ബന്ദികളുടെ ഇസ്രയേല്‍ നല്‍കിയ പട്ടിക അംഗീകരിച്ചതായി ഹമാസിന്റെ വക്താവാണ് റോയിട്ടേഴ്‌സിനോടു പറഞ്ഞത്. വനിതാ സൈനികരും പ്രായമായവരുമാണ് ഈ പട്ടികയിലുള്ളത്. ഇതു സംബന്ധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫിസ് പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *