Your Image Description Your Image Description

‘ലവ് സ്റ്റോറി’ എന്ന ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ‘തണ്ടേലിന്റെ’ ലിറിക്കല്‍ വീഡിയോ പുറത്ത്.

ചന്ദൂ മൊണ്ടേടിയുടെ സംവിധാനത്തില്‍ ഗീത ആര്‍ട്സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രമാണ് ‘തണ്ടേല്‍’. 2025 ഫെബ്രുവരി 7 -നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.

കടലിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ നിന്നുള്ള നാഗ ചൈതന്യയുടെ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. കയ്യില്‍ വമ്പന്‍ നങ്കൂരവുമേന്തി മഴയില്‍ നനഞ്ഞ് ബോട്ടില്‍ നില്‍ക്കുന്ന നാഗ ചൈതന്യയുടെ കഥാപാത്രത്തെയാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ട് പ്രണയിതാക്കളുടെ ജീവിതത്തില്‍ സംഭവിച്ച, സാങ്കല്‍പ്പിക കഥയേക്കാള്‍ ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *