Your Image Description Your Image Description

മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസിൽ പി.വി അന്‍വറിന്റെ അനുയായിയും ഡിഎംകെ പ്രവര്‍ത്തകനുമായ ഇ.എ സുകുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എഫ്‌ഐആറില്‍ അന്‍വറും കണ്ടാലറിയാവുന്ന പത്ത് പേരും എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതില്‍ അന്‍വറടക്കം 5 പേരെ ഞായറാഴിച്ച അറസ്റ്റ് ചെയ്തിരുന്നു. അവശേഷിക്കുന്ന ആറ് പേരില്‍ ഒരാളായിട്ടാണ് ഇന്ന് സുകുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

നിലമ്പൂരില്‍ കോടതിപ്പടിയില്‍ നിന്നുമാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം സമരയാത്ര നടക്കുന്ന സമയത്തും അന്‍വറിനൊപ്പം സുകു സജീവമായി ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *