Your Image Description Your Image Description

ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ ഡാറ്റ എന്‍ട്രി, ഡിടിപി കോഴ്‌സുകളുടെ പരിശീലനം നടത്തുന്നതിന് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ അടിസ്ഥാന യോഗ്യതയായി ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദവും പിജിഡിസിഎയും ഉള്ളവരായിരിക്കണം. കൂടാതെ വേഡ്

പ്രൊസസിംഗ്, എംഎസ് വേഡ്, സ്‌പ്രെഡ് ഷീറ്റ് പാക്കേജ്, ഡിറ്റിപി, ഐഎസ്എം എന്നിവയില്‍ പരിജ്ഞാനമുളളവരും അവയില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുമുള്ളവരായിരിക്കണം. കമ്പ്യൂട്ടര്‍ കോഴ്‌സ് പരിശീലനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 20 ന് വൈകുന്നേരം അഞ്ചു മണിക്കകം അപേക്ഷിക്കുക. എസ് സി/എസ് ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0484-2623304.

Leave a Reply

Your email address will not be published. Required fields are marked *