Your Image Description Your Image Description

യുവതാരങ്ങളായ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എന്ന് സ്വന്തം പുണ്യാളന്‍’. ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘കിനാവിന്‍ വരി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് കപില്‍ കപിലന്‍, സാം സി എസ് എന്നിവര്‍ ചേര്‍ന്നാണ്. സാം സി എസ് തന്നെയാണ് ഗാനത്തിന് സംഗീതം പകര്‍ന്നതും.

യദു കൃഷ്ണന്‍ ആണ് ഗാനത്തിന് പശ്ചാത്തല ശബ്ദം നല്‍കിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരി 10 നാണു റിലീസ് ചെയ്യുന്നത്.ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയി ചിത്രം പ്രദര്‍ശനത്തിനെത്തും. രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : ജോഷി തോമസ് പള്ളിക്കല്‍, ഛായാഗ്രഹണം : റെണദീവ്, സംഗീതം: സാം സി എസ്, എഡിറ്റര്‍ : സോബിന്‍ സോമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സുരേഷ് മിത്രാകരി, പ്രൊഡക്ഷന്‍ അസ്സോസിയേറ്റ് : ജുബിന്‍ അലക്‌സാണ്ടര്‍, സെബിന്‍ ജരകാടന്‍, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുനില്‍ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണന്‍, ആര്‍ട്ട് ഡയറക്ടര്‍ : അപ്പു മാരായി. സൗണ്ട് ഡിസൈന്‍ : അരുണ്‍ എസ് മണി, സൗണ്ട് മിക്സിങ് : കണ്ണന്‍ ഗണപത്, കാസ്റ്റിങ് ഡയറക്റ്റര്‍ : വിമല്‍ രാജ് എസ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ലിറിക്‌സ് : വിനായക് ശശി കുമാര്‍, കളറിസ്റ്റ് : രമേഷ് സി പി, ആക്ഷന്‍ ഡയറക്ടര്‍ : ഫീനിക്സ് പ്രഭു, മേക്കപ്പ് : ജയന്‍ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടര്‍ : സാന്‍വിന്‍ സന്തോഷ്, ഫിനാന്‍സ് കണ്‍ട്രോളര്‍ : ആശിഷ് കെ എസ്, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ്, പബ്ലിസിറ്റി ഡിസൈന്‍സ് : യെല്ലോ ടൂത്ത്,ഡിസൈന്‍ : സീറോ ഉണ്ണി, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: അനന്തകൃഷ്ണന്‍.പി.ആര്‍, പിആര്‍ഓ: ശബരി.

Leave a Reply

Your email address will not be published. Required fields are marked *