Your Image Description Your Image Description

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന്‍റെ ഭാഗമായി എത്തിയ ഭക്തരുടെ എണ്ണം ആറു ലക്ഷം കടന്നു. കൂടുതൽ പേർ ദർശനം നടത്തിയത് ഡിസംബർ 31 നാണ്. ഒരു ലക്ഷത്തി അഞ്ഞൂറോളം പേർ ദർശനം നടത്തി. മകര വിളക്കിനായി നട തുറന്നത് മുതൽ പ്രതീക്ഷിച്ചതിനേക്കാൾ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.

ഇന്ന് മാത്രം 40,000ലേറെ പേർ ദർശനം നടത്തി. അതേസമയം സത്രം പുല്ലുമേട് കാനനപാത വഴിയുള്ള പ്രവേശന സമയം ഒരു മണിക്കൂർ കൂടി കൂട്ടാൻ ധാരണയായിട്ടുണ്ട്. നിലവിൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് കാനന പാതയിലേക്ക് പ്രവേശിക്കാനാവുക. സത്രത്തിലേക്കുള്ള കെഎസ്ആർടിസി ബസ് എത്തുന്നത് 1. 20 നാണ്. ഇത് പരിഗണിച്ചാണ് രണ്ട് മണി വരെ കാനന പാതയിലേക്ക് പ്രവേശനം അനുവദിക്കാൻ ധാരണയായത്.

അതേസമയം മണ്ഡല കാലത്ത് ശബരിമലയിൽ വരുമാനത്തിലും വർധനവുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനമാണ് ദേവസ്വം ബോർഡിനുണ്ടായത്. കാണിക്ക ഇനത്തിലും, അരവണ വിൽപനയിലും വരുമാനം കൂടി. നവംബർ 15 മുതൽ ഡിസംബർ 26 വരെ നീണ്ട 41 ദിവസത്തെ മണ്ഡല കാലത്ത് 297 കോടി രൂപയുടെ വരുമാനമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്. കഴിഞ്ഞ വർഷം ഇത് 215 കോടിയോളമായിരുന്നു. അധിക വരുമാനമായ 82 കോടിയിൽ കൂടുതലും അരവണ വിൽപനയിലൂടെയാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *