Your Image Description Your Image Description

റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം. ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റുകൾ ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ച് വാഹനത്തിനു നേരെ ആക്രമണം നടത്തിയത്. ആക്രമത്തിൽ എട്ട് ജവാൻമാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. ഒൻപത് പേരും ഒരു ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്നു.

സംഭവത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി ബസ്തർ ബിജെപി എംപി മഹേഷ് കശ്യപ് രം​ഗത്ത് വന്നു. 2026 ഓടെ ബസ്തറിലെ മാവോയിസ്റ്റുകളെ തുടച്ചുനീക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *