Your Image Description Your Image Description

കുട്ടികളുടെ പോഷകാഹാരക്കുറവിനെതിരെ പോരാടുന്നതിന് 28 ബില്യൺ ഡോളറിൻ്റെ സൗജന്യ ഭക്ഷണ പദ്ധതി അവതരിപ്പിച്ച് ഇന്തോനേഷ്യയിലെ പുതിയ സർക്കാർ. ഗവൺമെൻ്റ് 90 ദശലക്ഷം കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം നൽകിക്കൊണ്ട് പോഷകാഹാരക്കുറവിനെതിരെ പോരാടുന്നതിനാണ് 28 ബില്യൺ ഡോളർ പദ്ധതി അവതരിപ്പിച്ചത്.

കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് പ്രബോവോ സുബിയാൻ്റോയുടെ പ്രചാരണ വാഗ്ദാനമാണ് സൗജന്യ പോഷകാഹാര പരിപാടി നൽകുന്നത്. 5 വയസ്സിൽ താഴെയുള്ള 21.5% ഇന്തോനേഷ്യൻ കുട്ടികളെ ബാധിക്കുന്ന വളർച്ചയുടെ മുരടിപ്പിനെതിരെ പോരാടാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്നും കർഷകരുടെ വരുമാനം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജിഡിപി വളർച്ച ഇപ്പോൾ 5 ശതമാനത്തിൽ നിന്ന് 8 ശതമാനമായി വളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.400,000-ലധികം സ്‌കൂളുകളിലെ 83 ദശലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ സ്‌കൂൾ ഉച്ചഭക്ഷണവും പാലും നൽകുമെന്നും അദ്ദേഹത്തിൻ്റെ വാഗ്ദാനത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *