Your Image Description Your Image Description

ചെന്നൈ: ദേശീയഗാനം ആലപിച്ചില്ലെന്ന് ആരോപിച്ച് സഭയിൽനിന്ന് ഇറങ്ങിപ്പോയി തമിഴ്നാട് ഗവർണർ ആർ.എൻ.രവി. ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കും മുൻപ് ദേശീയഗാനം ആലപിക്കണമെന്ന ഗവർണറുടെ ആവശ്യം സർക്കാർ തള്ളിയതിനെ തുടർന്നാണ് സർക്കാർ തയാറാക്കിയ പ്രസംഗത്തിന്റെ ഒരു വരി പോലും വായിക്കാതെ ഗവർണർ ഇറങ്ങിപ്പോയത്.

സമ്മേളനത്തിന്റെ അവസാനമാണ് ദേശീയ ഗാനം ആലപിക്കാറുള്ളത്. എന്നാൽ, ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കും മുൻപ് ദേശീയഗാനം ആലപിക്കണമെന്ന് ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സർക്കാർ നിരാകരിച്ചതോടെയാണ് ഗവർണർ ഇറങ്ങിപ്പോയത്. ഗവർണർ സഭ വിട്ട് ഇറങ്ങിപ്പോയെങ്കിലും സംസ്ഥാന സർക്കാർ തയ്യാറാക്കിയ ഗവർണറുടെ പതിവ് പ്രസംഗം തമിഴിൽ സ്പീക്കർ വായിച്ച് സമ്മേളനം തുടർന്നു.

ഗവർണർക്കെതിരെ പ്രതിഷേധവുമായി കറുത്ത ബാഡ്ജ് അണിഞ്ഞാണ് കോൺഗ്രസ് അംഗങ്ങൾ ഇന്ന് സഭയിലെത്തിയത്. ഭരണഘടനയെയും ദേശീയ ഗാനത്തെയും തമിഴ്നാട് നിയമസഭ അപമാനിച്ചുവെന്ന് രാജ്ഭവൻ പ്രതികരിച്ചു. “ഗവർണർ സഭയുടെ ഭരണഘടനാപരമായ കടമയെക്കുറിച്ച് ആദരവോടെ ഓർമ്മിപ്പിക്കുകയും ദേശീയ ഗാനം ആലപിക്കാൻ സഭാ നേതാവിനോടും സ്പീക്കറിനോടും ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അവർ നിരസിച്ചു. ഇതിൽ അത്യധികം വേദനയോടെയാണ് ഗവർണർ സഭവിട്ടുപോയത് ”. രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *