Your Image Description Your Image Description

ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് എന്നിവർ നായികാനായകന്മാരായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂത്രവാക്യം’. യൂജിൻ ജോസ് ചിറമേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്.

ഫാമിലി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകാന്ത് കണ്ട്റഗുല ആണ്. ശ്രീമതി കണ്ട്റഗുല ലാവണ്യ റാണി അവതരിപ്പിക്കുന്ന ‘സൂത്രവാക്യ’ത്തിൽ ഷൈൻ ടോം ചാക്കോയ്ക്കും വിൻസിക്കും ഒപ്പം ദീപക് പറമ്പോളും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കഥ റെജിൻ എസ് ബാബുവിന്റെതാണ്. ഈ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ യൂജിൻ തന്നെയാണ്. ശ്രീറാം ചന്ദ്രശേഖരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് നിതീഷ് KTR ആണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് ജീൻ പി ജോൺസൺ ആണ് ഈണം നൽകുന്നത്.

ശ്രീകാന്ത് കണ്ട്റഗുല, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ – അപ്പുണ്ണി സാജൻ, മേക്കപ്പ് – റോണി വെള്ളത്തൂവൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഗിരീഷ് റെഡ്ഢി, മാർക്കറ്റിങ് & PRO – അക്ഷയ് പ്രകാശ്, അഖിൽ വിഷ്ണു വി. എസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *