Your Image Description Your Image Description

ആരോ​ഗ്യത്തിനും മുടിക്കും ചർമ്മത്തിനും ഒരുപോലെ ​ഗുണം ചെയ്യുന്ന ഒന്നാണ് ക്യാരറ്റ്. ദിവസവും ഒരു ക്യാരറ്റ് കഴിയ്ക്കുന്നതു തന്നെ ചര്‍മത്തിന് ഗുണം ചെയ്യും. മുഖ ചർമ്മം വെട്ടിത്തിളങ്ങാൻ ക്യാരറ്റ് പല വിധങ്ങളിൽ ഉപയോ​ഗിക്കാനാകും. അത് എങ്ങനെയൊക്കെയാണെന്ന് നോക്കാം.

ക്യാരറ്റ് ഓയില്‍

ക്യാരറ്റില്‍ നിരവധി ആന്‍റി ഒക്‌സിഡുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്യാരറ്റ് കൊണ്ട് ഓയില്‍ തയ്യാറാക്കി പുരട്ടുന്നത് ഏറെ ഗുണകരമാണ്. ചര്‍മത്തിന് തിളക്കവും നിറവും നല്‍കുന്ന ചര്‍മത്തിലെ ചുളിവുകളും വരകളുമെല്ലാം നീക്കം ചെയ്യാനും വരാതെ തടയാനും സഹായിക്കുന്ന ഒന്നാണ് ക്യാരറ്റ് ഓയില്‍.

എങ്ങനെ തയ്യാറാക്കാം

നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ് ക്യാരറ്റ് ഓയിൽ ഉണ്ടാക്കാൻ ഉപയോഗിക്കേണ്ടത്. ഉരുക്കു വെളിച്ചെണ്ണ ആണെങ്കില്‍ ഏറ്റവും ഉത്തമം. ഒന്നോ രണ്ടോ നല്ല ക്യാരറ്റ് തൊലി നന്നായി കളഞ്ഞു നന്നായി അരിഞ്ഞെടുക്കുക. ചെറുതായി അരിഞ്ഞെടുത്താൽ എളുപ്പത്തിൽ തയ്യാറാകാം. വെളിച്ചെണ്ണ ഒരു പാനിൽ ഒഴിച്ചു അരിഞ്ഞു വെച്ച ക്യാരറ്റും ചേർത്ത് ഇളക്കുക. അൽപ സമയം കഴിയുമ്പോൾ ക്യാരറ്റിലെ നിറം എണ്ണയിലേക്ക് ഇറങ്ങും, വാങ്ങി വെച്ച് ചൂടാറി കഴിയുമ്പോൾ ഉപയോഗിക്കാം.

ഹണി-ക്യാരറ്റ് ഫേസ് പാക്ക്

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഏറ്റവും നല്ലതാണ് ഹണി ക്യാരറ്റ് ഫേസ് പാക്ക്. ഒരു ടീസ്പൂണ്‍ ക്യാരറ്റ് ജ്യൂസും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് 15 മിനിറ്റെങ്കിലും മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് ചെയ്യുക.

തൈര്-ക്യാരറ്റ് ഫേസ് പാക്ക്

മുഖം തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്ന ഫേസ് പാക്കാണ് ഇത്. അല്‍പം ക്യാരറ്റ് ജ്യൂസും രണ്ട് സ്പൂണ്‍ തൈരും മൂന്ന് സ്പൂണ്‍ മഞ്ഞള്‍ പൊടി എന്നിവ നല്ല പോലെ മിക്‌സ് ചെയ്ത ശേഷം 10 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാല്‍ ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ മൂന്ന് തവണ ഇത് ചെയ്യാന്‍ ശ്രമിക്കുക.

പപ്പായ- ക്യാരറ്റ് ഫേസ് പാക്ക്

ഒരു ക്യാരറ്റും അല്‍പം പപ്പായയും പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ശേഷം രണ്ട് സ്പൂണ്‍ പാല്‍ ക്യാരറ്റ് പേസ്റ്റിലേക്ക് ഒഴിക്കുക. ഈ പേസ്റ്റ് 20 മിനിറ്റെങ്കിലും മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ചോ തണുത്ത വെള്ളം ഉപയോഗിച്ചോ കഴുകി കളയുക. ചർമ്മത്തി​ന്റെ നിറം വർദ്ധിക്കാൻ ഇത് സഹായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *