Your Image Description Your Image Description
Your Image Alt Text

 വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ വക്താവായി രൺധീർ ജയ്‌സ്വാൾ ചുമതലയേറ്റു. നിലവിൽ വക്താവായിരുന്ന അരിന്ദം ബാഗ്ചി ജനീവയിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ചുമതലയേൽക്കുന്നതിനെത്തുടർന്നാണ് ജയ്‌സ്വാളിന്റെ നിയമനം.

1998 ബാച്ച് ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായ രൺധീറിന് നയതന്ത്രരംഗത്ത് 26 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. നേരത്തേ പോർച്ചുഗൽ, ക്യൂബ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളിലും ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ സ്ഥിരം ദൗത്യത്തിലും പ്രവർത്തിച്ചിരുന്നു. വിദേശകാര്യമന്ത്രാലയത്തിൽ അമേരിക്ക വിഭാഗത്തിൽ ഡപ്യൂട്ടി സെക്രട്ടറി, പശ്ചിമ യൂറോപ്പ് വിഭാഗത്തിൽ ജോയന്റ് സെക്രട്ടറി എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *