Your Image Description Your Image Description

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഗ്യാലറിയിൽ നിന്ന് വീണ് ​ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. കൊച്ചി റിനെയ് മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന എംൽഎയെ ഇന്ന് വെന്റിലേറ്ററിൽ നിന്നും മാറ്റി. അപകടം നടന്നു 6 ദിവസത്തിന് ശേഷം ആണ് വെന്റിലേറ്ററിൽ നിന്നും മാറ്റുന്നത്. നിലവിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ തന്നെ തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അപകടനില പൂർണമായി തരണം ചെയ്തിട്ടില്ല. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെങ്കിലും ആരോ​ഗ്യ‌നില തൃപ്തികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *