Your Image Description Your Image Description
Your Image Alt Text

മുംബൈയിൽ 19കാരി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാവിലെയാണ് വിധി പ്രമോദ് കുമാർ സിംഗ് എന്ന വിദ്യാർത്ഥിനി അന്ധേരിയിലെ ബഹുനില കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. മിത്തിബായ് കോളേജ് വിദ്യാർത്ഥിനിയാണ് മരണപ്പെട്ട വിധി. സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വിധി മാനസികസമ്മർദ്ദം അനുഭവിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.

കെട്ടിടത്തിനലെ സുരക്ഷാ ജീവനക്കാരനാണ് സംഭവം ഡിഎൻ നഗർ പോലീസിനെ അറിയിച്ചത്. പിന്നാലെ ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികളെയും ഇയാൾ തന്നെ വിവരം അറിയിച്ചു. വിവരം ലഭിച്ചയുടൻ പോലീസ് സംഭവസ്ഥലത്തെത്തി പരിക്കേറ്റ വിധിയെ കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തുത്തതിന് മുൻപ് മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *