Your Image Description Your Image Description

കൊച്ചി : ദിവ്യ ഉണ്ണിയെ രൂക്ഷമായി വിമർശിച്ച് നടി ഗായത്രി വർഷ. ഉമാ തോമസിനെ ഒന്ന് കാണാൻ ദിവ്യ ഉണ്ണി തയ്യാറായില്ലെന്നും സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ലെന്നും ഗായത്രി വർഷ വിമർശിച്ചു.

ഗായത്രി വർഷയുടെ പ്രതികരണം………

ഉമാ തോമസിനെ ഒന്ന് കാണാൻ ദിവ്യ ഉണ്ണി തയ്യാറായില്ലെന്നും സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ല.മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാ പ്രവർത്തനങ്ങൾ കച്ചവട മാധ്യമങ്ങളായി മാറി. അതിൻ്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഗിന്നസ് പരിപാടി. ഇതിനോട് കേരളീയ സമൂഹവും, സോഷ്യൽ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവർത്തനത്തിൻ്റെ ഇരയാണ്.

അതേസമയം കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപയാണ്. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് ഈ വിവരം പോലീസിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *