Your Image Description Your Image Description
Your Image Alt Text

കൊച്ചി: റണ്ണര്‍മാര്‍ക്കും അത്‌ലറ്റുകള്‍ക്കുമായി സോണി ഇന്ത്യ പുതിയ വയര്‍ലെസ് സ്‌പോര്‍ട്‌സ് ഹെഡ്‌ഫോണ്‍  അവതരിപ്പിച്ചു. ശബ്ദ നിലവാരത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ അത്‌ലറ്റുകളുടെ സുഖകരവും സുസ്ഥിരവുമായ അനുഭവത്തിനായി രൂപകല്പന ചെയ്തതാണ് സോണി ഫ്‌ളോട്ട് റണ്‍  ഡബ്ല്യൂഐ-ഒഇ610 എന്ന പുതിയ മോഡല്‍. ലൈറ്റ്‌വെയ്റ്റ് ഡിസൈന്‍, പ്രഷര്‍ ഫ്രീ ഡിസൈന്‍ എന്നിവക്കൊപ്പം ഓടുമ്പോള്‍ വഴുതിപ്പോകാതിരിക്കാന്‍ ഒരു ഫ്‌ളെക്‌സിബിള്‍ നെക്ക്ബാന്‍ഡുമായാണ് ഫ്‌ളോട്ട് റണ്‍  മോഡല്‍ വരുന്നത്.

ഏകദേശം 33 ഗ്രാം മാത്രമാണ് ഫ്േളാട്ട് റണ്‍ ഹെഡ്‌ഫോണുകളുടെ ഭാരം. ഹാറ്റ്‌സ്, സണ്‍ഗ്ലാസ് ഉള്‍പ്പെടെയുള്ള ആക്‌സസറികള്‍ ഉപയോഗിച്ചാലും നെക്ക്ബാന്‍ഡ് ഹെഡ്‌ഫോണുകളെ സുരക്ഷിതമായി നിലനിര്‍ത്തും.ശ്വാസോച്ഛ്വാസം പോലെയുള്ള ശബ്ദങ്ങളുടെ പ്രതിധ്വനി ഇല്ലാതാക്കുന്നതിന് ഒരു ഓപ്പണ്‍ടൈപ്പ് ഡിസൈനും ഫ്‌ളോട്ട് റണ്‍ ഹെഡ്‌ഫോണുകള്‍ക്കുണ്ട്. ഐപിഎക്‌സ്4 സ്പ്ലാഷ് പ്രൂഫ് റേറ്റിങ് ഉള്ളതിനാല്‍, ഉപഭോക്താക്കള്‍ക്ക് വിയര്‍പ്പ് കാരണമുണ്ടാവുന്ന കേടുപാടുകളെക്കുറിച്ചോ, മഴയില്‍ കുടുങ്ങിപ്പോകുന്നതിനെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ല. പൂര്‍ണ ചാര്‍ജിങില്‍ 10 മണിക്കൂര്‍ വരെ പ്ലേ ടൈമാണ് വാഗ്ദാനം. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരു മണിക്കൂര്‍ വരെ പ്ലേ ടൈമും ലഭിക്കും. യുഎസ്ബി-സി ടൈപ്പ് ഉപയോഗിച്ച് ഫ്‌ളോട്ട് റണ്‍ ഹെഡ്‌ഫോണുകള്‍ ചാര്‍ജ് ചെയ്യാം.

2023 ജനുവരി 4 മുതല്‍ ഇന്ത്യയിലെ സോണി റീട്ടെയില്‍ സ്‌റ്റോറുകളില്‍ (സോണി സെന്റര്‍, സോണി എക്‌സ്‌ക്ലൂസീവ്), www.ShopatSC.com പോര്‍ട്ടല്‍, പ്രധാന ഇലക്ട്രോണിക് സ്‌റ്റോറുകള്‍, മറ്റ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ എന്നിവയില്‍ ഫ്‌ളോട്ട് റണ്‍ ലഭ്യമാകും. കറുപ്പ് നിറത്തിലെത്തുന്ന മോഡലിന് 10,990 രൂപയാണ് വില.

Leave a Reply

Your email address will not be published. Required fields are marked *