Your Image Description Your Image Description
Your Image Alt Text

കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി ടീ​മു​ക​ൾ സ്പ്രി​ങ് ക്യാ​മ്പു​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ജ​ഹ്‌​റ, അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റു​കളി​ലെ സ്ഥ​ല​ങ്ങ​ൾ സം​ഘം സ​ന്ദ​ർ​ശി​ച്ചു.

നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ 46 ക്യാ​മ്പു​ക​ൾ നീ​ക്കം ചെ​യ്തു. നി​യ​മ​വി​രു​ദ്ധ​മാ​യി ഉ​പ​യോ​ഗി​ച്ച ചെ​റു വാ​ഹ​ന​ങ്ങ​ളും പി​ടി​കൂ​ടി. 20 മൊ​ബൈ​ൽ പ​ല​ച​ര​ക്ക് ക​ട​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി എ​ടു​ത്തു. വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 70 വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് പി​ഴ ചു​മ​ത്തി. സ്പ്രി​ങ് ക്യാ​മ്പ് ന​ട​ത്തു​ന്ന​വ​ർ നി​ബ​ന്ധ​ന​ക​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണ സ​മ​യ​ത്ത് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്നും മു​നി​സി​പ്പാ​ലി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ്യ​വ​സ്ഥ​ക​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കാ​ത്ത ക്യാ​മ്പു​ക​ൾ നീ​ക്കം ചെ​യ്യ​മെ​ന്നും പ​രി​ശോ​ധ​നാ സം​ഘം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *