Your Image Description Your Image Description
Your Image Alt Text

നവകേരള സദസ് ന്തിരുവന്തപുരം ജില്ലയിൽ നെടുമങ്ങാട് എത്തിയിരിക്കുമ്പോൾ, കോൺഗ്രസും ബിജെപിയും ഒരേ മനസ്സോടെ കേരളത്തിനെതിരായ നിലപാടിലേക്ക് നീങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റയ്ക്ക് നിന്നാൽ കോൺഗ്രസ് എങ്ങുമെത്തില്ല എന്ന തോന്നലിലാണ് ബിജെപിയുമായി കോൺഗ്രസ് ചേർന്ന് പ്രവർത്തിക്കുന്നത്. കേരളത്തിനു വിരുദ്ധമായി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ഒന്നിച്ച് ചെയ്യാനാണ് അവരുടെ തീരുമാനം. ഇരുകൂട്ടർക്കും ചെയ്യാൻ കഴിയാത്തത് കേന്ദ്ര സർക്കാരിനെക്കൊണ്ട് നടപ്പാക്കിക്കുകയാണ്‌–- മുഖ്യമന്ത്രി പറഞ്ഞു. ഇതേ ശക്യം ചേരൽ നോർത്തിൽ തിരഞ്ഞെടുപ്പിൽ കാണിച്ചിരുന്നെങ്കിൽ 2 സംസ്ഥാനമെങ്കിലും കോൺഗ്രസിന്റെ കൈയിൽ ഇരുനേനെ. അവിടെയില്ലാത്ത ഒത്തൊരുമയും ഐക്യവുമാണ് കേരളത്തിൽ കാണിക്കുന്നത്. ഇങ്ങനെ പരസ്യമായ രഹസ്യം പോലെ മുന്നോട്ടു പോകാതെ തുറന്നു പറഞ്ഞു ശക്തി കാണിക്കണം. പണ്ട് ലോക്സഭയിലെ കോൺഗ്രസ് എം പി മാരെല്ലാം ബിജെപിയുടെ പണം വാങ്ങി അവർക്ക് ഒത്താശ ചെയ്തവരാണ്. കുറച്ചുപേർക്കു അധികാരത്തിനോട് മോഹം ചിലർക്ക് പണത്തിനോട് ആർത്തി അതാണ് കോൺഗ്രെസ്സുകാരുടെ കാലങ്ങളായിട്ടുള്ള രീതി.

അധികാരത്തിനായുള്ള ആർത്തിയാണ് കോൺഗ്രസിന്. അതിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്നു. കേന്ദ്ര–- -സംസ്ഥാന ബന്ധം ശരിയായ രീതിയിൽ പോകാൻ പാടില്ലെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. കെരളത്തിന് അർഹമായ ആനുകൂല്യങ്ങൾ കേന്ദ്രം കവർന്നെടുത്തപ്പോഴൊന്നും അവരുടെ ശബ്ദം ഉയർന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷം ആയപ്പോഴും പെൻഷൻ കൊടുക്കാൻ പോലും പൈസ ഇല്ലാതെ കടമെടുക്കാൻ സാധികാത്ത അവസ്ഥയിൽ കേരളം മുന്നോട്ടു പോകുമ്പോൾ അത് കണ്ടു ഉള്ളിൽ ചിരിച്ചവരാണ് വലതുപക്ഷം. ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ എണ്ണി കീറി പറഞ്ഞപ്പോൾ അതിനു ചുട്ട ,മറുപടിയുമായി മുഖ്യമന്ത്രി രംഗത്തു വന്നിരുന്നു. അന്നും പ്രതിപക്ഷം പഞ്ച പുച്ഛത്തെ അടക്കി മിണ്ടാതെ ഇരുന്നു.

അവരുടെ യഥാർഥമുഖം എന്തെന്ന് കേരളം കണ്ട നാളുകളാണ് കോവിഡ് കഴിഞ്ഞുവന്ന കാലഘട്ടം. ബിജെപിയുമായി ഇരട്ട സഹോദരങ്ങളെപ്പോലെ അവർ ഒത്തുചേർന്നു പ്രവർത്തിച്ചു. ബിജെപിയുടെ മനസ്സിനൊരു നീരസം ഉണ്ടാകരുതെന്ന നിലയിലേക്ക് കോൺഗ്രസ് എത്തിയിരിക്കുന്നു. നാടിനെതിരെയാണ് യുഡിഎഫും ബിജെപിയും കളിക്കുന്നത്. കേരളം ഒരിഞ്ച് മുന്നോട്ടു പോകരുതെന്ന നിലപാടാണ്‌ അത്‌. ഇവരുടെ കേന്ദ്ര നേത്രത്തിലേക്കു നോക്കുമ്പോൾ കുറച്ചു ഉളുപ്പ് ഇവർക്കു തോന്നിലെ? പക്ഷെ ഇതെല്ലാം തള്ളിക്കളഞ്ഞാണ് നവകേരള സദസ്സിലേക്ക് ജനം ഒഴുകുന്നതെന്നു മുഖ്യമന്ത്രി.

ഗവർണറുടെ നിലവാരത്തിലേക്ക്‌ 
വിദ്യാർഥികൾ താഴ്‌ന്നില്ല
ഗവർണറുടെ കെണിയിൽ എസ്‌എഫ്‌ഐ വിദ്യാർഥികൾ കുടുങ്ങിയില്ല എന്നത്‌ അഭിമാനകരമാണെന്ന്‌ മുഖ്യമന്ത്രി , ചാൻസലർ എന്ന നിലയിൽ ഗവർണർ കാണിക്കുന്ന നിലവാരത്തകർച്ചയിലേക്ക്‌ വിദ്യാർഥികൾ താഴ്‌ന്നില്ല. സെനറ്റിലെ നോമിനേഷനെതിരെയാണ്‌ എസ്‌എഫ്‌ഐ പ്രതിഷേധവുമായി രംഗത്തുവന്നത്‌. വിദ്യാർഥികളുടെ സംയമനത്തിന്റെ ഫലമായി ഗവർണർ ആഗ്രഹിച്ച നിലയിൽ സംഘർഷം സൃഷ്ടിക്കാനായില്ല. ഇനി പറയാൻ ബാക്കിയില്ലാത്ത വാക്കുകളാണ്‌ ഗവർണർ വിദ്യാർഥികൾക്കെതിരെ പ്രയോഗിച്ചത്‌. ഇതെല്ലാമായിട്ടും ഉയർന്ന ബോധത്തോടെ വിദ്യാർഥികൾ നിന്നു. ചാൻസലർ എന്ന നിലയിൽ സ്വീകരിക്കാൻ പാടില്ലാത്ത നിലപാട്‌ സ്വീകരിച്ചതിനെതിരെയാണ്‌ എസ്‌എഫ്‌ഐ പ്രതിഷേധിക്കുന്നത്‌. ഇപ്പോൾ കെഎസ്‌യുവിന്റെ പ്രതിഷേധം വിദ്യാർഥികളുടെ എന്ത്‌ ആവശ്യത്തിനുവേണ്ടിയാണെന്ന്‌ പറയണം.

സ് എഫ് ഐ പ്രതികരിച്ചത് ആരിഫ് മുഹമ്മദ് ഖാനെതിരെ അല്ല, ഗവര്ണര് പദവിയിലിരുന്നു നിയമം ലംഗിക്കുന്ന ഗവർണർ ക്കു എതിരെയാണ്, കാവിവത്കരണത്തിനെതിരെ ആണ്. അർഹത ഉള്ളവർരെ സെനറ്റിലേക്കു നോമിനേറ്റ് ചെയ്യാം അല്ലാതെ എ ബി വി പി ആണെന്നുള്ള സെനത്തിലേക്കു നാമനിർദേശം ചെയ്യാനുള്ള യോഗ്യത. യൂത്ത് കോൺഗ്രസ്‌ നടത്തിയത്‌ കെഎസ്‌യു തുടരുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞിട്ടുണ്ട്‌. അത്‌ അന്വർഥമാക്കുന്ന നിലയിൽ നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനാണ്‌ ശ്രമമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *