Your Image Description Your Image Description

ആലപ്പുഴ: മോട്ടോർ വാഹന വകുപ്പ് ഡിസംബർ 31 (ഇന്ന് ) രാത്രി കർശന പരിശോധന നടത്തും. പ്രധാനമായും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കുക എന്നുള്ളതാണ് ലക്ഷ്യമിടുന്നത്. മഫ്തിയിലും യൂണിഫോമിലും ഉദ്യോഗസ്ഥർ നിരത്തിലുണ്ടാകും. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരുടെ വാഹനം പിടിച്ചെടുക്കുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്യും.

ജില്ലയിലുടനീളം വിവിധ സ്ഥലങ്ങളിലായി പരിശോധന ഉണ്ടാകും. വൈകിട്ട് 6 മണി മുതൽ രാത്രി ഒരു മണി വരെയും രാത്രി ഒരു മണി മുതൽ രാവിലെ 6 മണി വരെയും പരിശോധന ഉണ്ടാകും. പൊതുജനങ്ങൾ മദ്യപിച്ച് വാഹനം ഓടിക്കരുതെന്നും പരിശോധനയോട് സഹകരിക്കണമെന്നും ആലപ്പുഴ ആർ ടി ഒ അറിയിച്ചു.

ജില്ലയിൽ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മദ്യപിച്ച് അപകടകരമാം വിധത്തിൽ വാഹനം ഓടിക്കുക, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം ആളുകൾ കയറി യാത്ര ചെയ്യുക തുടങ്ങിയ തരത്തിലുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും ആർടിഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *