Your Image Description Your Image Description

തൃശ്ശൂര്‍: കോടികളുടെ തട്ടിപ്പുനടന്ന കരുവന്നൂര്‍ സഹകരണബാങ്കില്‍ തട്ടിപ്പിനിരയായ സ്ത്രീ നല്‍കിയ പരാതിയില്‍ മുന്‍ മാനേജരെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ കോടതി ഉത്തരവ്. മുന്‍ മാനേജരും കരുവന്നൂര്‍ തട്ടിപ്പുകേസില്‍ പ്രധാന പ്രതിയുമായ മാപ്രാണം മുത്രത്തിപ്പറമ്പില്‍ ബിജു കരീമിനെതിരേയാണ് കേസെടുത്തത്. മൂര്‍ക്കനാട് പൊയ്യാറ പരേതനായ ഗൗതമന്റെ ഭാര്യ ജയ്ഷ നല്‍കിയ പരാതിയിലാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നടപടി. ഇത് ആദ്യമായാണ് സ്വകാര്യ അന്യായത്തില്‍ കരുവന്നൂര്‍ തട്ടിപ്പില്‍ കോടതിയുടെ ഉത്തരവ് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *