Your Image Description Your Image Description

തിരുവനന്തപുരം: പ്രതിദിന വരുമാനത്തില്‍ സര്‍വകാല റെക്കോഡിലേക്ക് എത്തി കെഎസ്ആര്‍ടിസി. 2023 ഡിസംബര്‍ 23ന് നേടിയ 9.06 കോടി കോടി എന്ന നേട്ടം മറികടന്ന് പ്രതിദിന വരുമാനം കഴിഞ്ഞ തിങ്കളാഴ്ച്ച 9.22 കോടി രൂപയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ അധിക സര്‍വീസുകളും വാരാന്ത്യ സര്‍വീസുകളും മുന്‍കൂട്ടി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയതും വരുമാന വര്‍ധനവിന് സഹായകരമായെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. മുഴുവന്‍ ജീവനക്കാരെയും സൂപ്പര്‍വൈര്‍മാരെയും ഓഫിസര്‍മാരെയും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ അഭിനന്ദിച്ചു.

തിരുവനന്തപുരം-കോഴിക്കോട്-കണ്ണൂര്‍ സര്‍വീസുകള്‍ യാത്രക്കാര്‍ ഏറ്റെടുത്തതും കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിക്കുന്നതില്‍ നിര്‍ണായകമായി. ശബരിമല സ്‌പെഷ്യല്‍ സര്‍വീസിനൊപ്പം മറ്റ് സര്‍വീകളും മുടക്കമില്ലാതെ നടത്താന്‍ കെഎസ്ആര്‍ടിസിക്ക് സാധിച്ചു. കൃത്യമായ ആസൂത്രണത്തോടെ സര്‍വീസുകള്‍ നടത്തി. ജനങ്ങള്‍ക്ക് ഉപകാരമില്ലാത്തതും, കടുത്ത നഷ്ടത്തിലുള്ളതുമായ ട്രിപ്പുകള്‍ ഒഴിവാക്കിയതും ഗുണകരമായി.

Leave a Reply

Your email address will not be published. Required fields are marked *