Your Image Description Your Image Description

ലഖ്നൗ : രാത്രി വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന കർഷകനെ അജ്ഞാതരായ അക്രമികൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി . 62കാരനായ ഗ്യാനി പ്രസാദാണ് കൊല്ലപ്പെട്ടത്.

ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ ജഗന്നാഥ്‌പുർ ഗ്രാമത്തിൽ ശനിയാഴ്ച്ച പുലർച്ചെ 2:30 -ഓടെയായിരുന്നു സംഭവം.

അതേസമയം കൊലപാതകത്തിനുണ്ടായ സാഹചര്യം വ്യക്തമല്ല.
ആരുമായും ശത്രുതയുണ്ടായിരുന്ന വ്യക്തിയായിരുന്നില്ല ഗ്യാനി പ്രസാദ് എന്നാണ് കുടുംബത്തിന്റെറെ വിശദീകരണം. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഗ്യാനി പ്രസാദിന്റെ കുടുംബാംഗങ്ങളെയും അയൽക്കാരെയും പോലീസ് ചോദ്യം ചെയ്‌തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *