Your Image Description Your Image Description

അമേരിക്കയിലെ ഭവന രഹിതരുടെ എണ്ണത്തിൽ വർദ്ധനവ് എന്ന് റിപ്പോർട്ട്. രാജ്യത്ത് നിലനില്‍ക്കുന്ന പണപ്പെരുപ്പവും വീടുകളുടെ ഉയര്‍ന്ന വിലയും മൂലം സാധാരണക്കാര്‍ക്ക് വീടുകള്‍ വാങ്ങാനാകത്താതാണ് ഈ അവസ്ഥയ്ക്ക് കാരണം എന്നാണ് പുറത്തുവരുന്ന വിവരം.

2024 ജനുവരിയിലെ കണക്കനുസരിച്ച് 7,71,480 ആളുകള്‍ ഭവനരഹിതരാണ്. എന്നാല്‍, 2023ല്‍ നിന്ന് 2024 ആയപ്പോഴേയ്ക്കും ഭവനരഹിതരുടെ എണ്ണം 18 ശതമാനം വര്‍ദ്ധിച്ചതായി ഭവന, നഗര വികസന വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുടെ ആസ്ഥാനമായ അമേരിക്കയില്‍ ഓരോ 10,000 ആളുകളെ എടുത്തുനോക്കുമ്പോള്‍ ഏകദേശം 23 പേര്‍ ഭവനരഹിതരായിരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2024 ജനുവരിയിലെ ശരാശരി വാടക 2021 ജനുവരിയിലേതിനേക്കാള്‍ 20 ശതമാനം വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നാഷണല്‍ ലോ ഇന്‍കം ഹൗസിംഗ് കോയലിഷന്‍ പറയുന്നതനുസരിച്ച്, വീടുകളിലെ ചെലവ് നിയന്ത്രിക്കാനാകാത്തതും, വീട് വാടക ഉയര്‍ന്നതും എല്ലാം ഭവനരഹിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കി . ഇതിനുപുറമെ, ‘ഇടത്തരം, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്കിടയിലുള്ള കുറഞ്ഞ കൂലിയും, വംശീയതയുടെ നിലനില്‍ക്കുന്ന പ്രത്യാഘാതങ്ങളും എല്ലാം ഭവനരഹിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായതായി പറയുന്നു.

ആളുകളെ കൂട്ടമായി കുടിയൊഴിപ്പിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം, കോവിഡ് -19 മഹാമാരി എന്നിവയും കൂടുതല്‍ ആളുകളെ ഭവനരഹിതരാക്കി മാറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 2024ല്‍ ഏകദേശം 1,50,000 കുട്ടികളാണ് തെരുവുകളിലും മറ്റ് പ്രാന്തപ്രദേശങ്ങളിലും അഭയം പ്രാപിച്ചിരിക്കുന്നത്. ഇതില്‍ കൂടുതലും 18 വയസിന് താഴെയുള്ള കുട്ടികളാണെന്നാണ് കണക്കുകള്‍. കറുപ്പ്, ആഫ്രിക്കന്‍-അമേരിക്കന്‍, ആഫ്രിക്കന്‍ വംശജരാണ് അമേരിക്കയില്‍ കൂടുതലായും ഭവനരഹിതരായവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ ജനസംഖ്യയുടെ 12 ശതമാനം കറുത്തവരാണ്. ഇതില്‍ 32 ശതമാനം പേരും ഭവനരഹിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുട്ടികളുള്ള കുടുംബങ്ങളാണ് ഭവനരഹിതരുടെ ലിസ്റ്റില്‍ ഏറ്റവും അധികം.

Leave a Reply

Your email address will not be published. Required fields are marked *