Your Image Description Your Image Description

തിരുവനന്തപുരം: കോണ്‍ഗ്രസിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുണ്ടെന്ന കെ മുരളീധരന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജമാ അത്തെ പിന്തുണ വര്‍ഷങ്ങളായി സിപിഐഎമ്മിനാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ എല്‍ഡിഎഫിന് ആയിരുന്നെന്നും

2016 -ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലോ അഞ്ചോ സ്ഥാനാര്‍ഥികള്‍ക്ക് ജമാഅത്തെ ഇസ്ലാമി പിന്തുണ കൊടുത്തുകാണുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

2016-ല്‍ തനിക്ക് ജമാഅത്തെ ഇസ്ലാമി പിന്തുണ ലഭിച്ചിരുന്നെന്നും 2019 മുതല്‍ വെല്‍ഫെയര്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണച്ചെന്നുമാണ് കെ മുരളീധരന്‍ നേരത്തെ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസ് ബന്ധം ആരോപിച്ച് സിപിഐഎം പ്രചാരണം ശക്തമാക്കുന്നതിനിടയിലാണ് മുരളീധരന്റെ വെളിപ്പെടുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *