Your Image Description Your Image Description

കോഴിക്കോട്: 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തനിക്ക് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നെന്നാണ് കെ മുരളീധരൻ വ്യക്തമാക്കുന്നത്. വട്ടിയൂർക്കാവിൽ അന്ന് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനായിരുന്നെന്നും മുരളീധരൻ പറഞ്ഞു.

2019 മുതൽ വെൽഫയർ പാർട്ടിയുടെ പിന്തുണ ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് ലഭിക്കുന്നുണ്ടെന്നും അദ്ദേ​ഹം വെളിപ്പെടുത്തി. അത് ദേശീയതലത്തിൽ കൈക്കൊണ്ട തീരുമാനത്തിന്റെ ഭാഗമാണ്. കോൺഗ്രസിനെ പിന്തുണയ്ക്കുകയെന്നത് വെൽഫയർ പാർട്ടിയുടെ ദേശീയ നയമാണെന്നുമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ബി.ജെ.പിക്ക് ബദലായി കോൺഗ്രസ് എന്ന നിലപാടിന്റെ പുറത്ത് സ്വീകരിച്ചിട്ടുള്ള നയമാണിത്. ഇതേ നയത്തിന്റെ ഭാഗമായി തന്നെയാണ് കോൺഗ്രസ് മുന്നണിയിലുള്ള സി.പി.എമ്മിന് തമിഴ്നാട്ടിൽ പിന്തുണ നൽകിയതെന്നും അദ്ദേഹം പറയുന്നു.

കോൺഗ്രസുകാർ സാമുദായിക നേതാക്കളെ വിമർശിക്കുന്നവരല്ലെന്നും കെ മുരളീധരൻ പറയുന്നു. സമുദായ നേതാക്കൾ വിളിക്കുമ്പോൾ എല്ലാവരും പോകാറുണ്ട്. എൻ.എസ്.എസിന്റെ വേദികളിൽ സാധാരണഗതിയിൽ കൂടുതലായും കോൺഗ്രസ് നേതാക്കളാണ് പങ്കെടുക്കാറുള്ളതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പാലയൂർ പള്ളിയിൽ നടന്ന സംഭവത്തിൽ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *