Your Image Description Your Image Description
Your Image Alt Text

സംഘർഷമല്ല യൂത്ത് കോൺഗ്രസിൻ്റെ കടന്നാക്രമണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിധാൻ. കണ്ണൂർ പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷമെന്ന പദം ഇതിന് ഉപയോഗിക്കുന്നതിൽ അർഥമില്ല.
കോൺഗ്രസ് ഇപ്പോൾ ചെയ്യുന്നതാണ് ആക്രമണം, സംഘർഷം സൃഷ്ടിക്കാൻ കരുതിക്കൂട്ടി ഇറങ്ങിയേക്കുകയാണ്. എന്നിട് പറയുന്നതോ ഞങ്ങള് ഒന്നും ചെയ്തിട്ടില്ല എന്ന് പേപ്പർ സ്പ്രേയും , വടികളും അങ്ങനെ ആയുധങ്ങളിടെ അകമ്പടിയോടെ വന്നു അക്രമിച്ചിട്ടു , ഞങ്ങക്ക് എതിരെ പോലീസ് ലാത്തി വീശുന്നു എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ?

യൂത്ത് കോൺഗ്രസിൻ്റെ കടന്നാക്രമണത്തെ വെള്ളപൂശാനാണ് ചില പത്രങ്ങൾ ശ്രമിക്കുന്നത്. ഈ അക്രമത്തിലൂടെ യൂത്ത് കോൺഗ്രസിന് മുൻതൂക്കം കിട്ടിയെന്നാണ് ചില പത്രങ്ങൾ എഴുതിയത്. ഇതിലൂടെ അക്രമത്തെ പിന്താങ്ങുകയാണ് മാധ്യമങ്ങൾ. ഇത് കൂടുതൽ അക്രമത്തിന് ആഹ്വാനം കൂടിയാണ്. ലക്ഷക്കണക്കിന് ജനങ്ങളുടെ പിന്തുണ നേടിയ നവകേരള സദസിൻ്റെ സമാപനത്തിലേക്ക് നീങ്ങുകയാണ്. അതിൻ്റെ വിജയത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് കോൺഗ്രസ് അക്രമത്തിലേക്ക് നീങ്ങിയതെന്നും ഗോവിന്ദൻ.

നുണ പ്രാചാരങ്ങൾക്കു അധിക ആയുസില്ലെന്നു ശബരിമലയിലെ കുഞ്ഞു അയ്യപ്പന്റെ കരച്ചിൽ വീഡിയോ കണ്ടപ്പോൾ തന്നെ മനസിലാക്കിയതാണ്. ഇന്നലെ വനിതാ പ്രവർത്തകരെ പുരുഷ പൊലീസ്‌ മർദിച്ചെന്നും വസ്ത്രം വലിച്ചുകീറിയെന്നുമുള്ള പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെയും യൂത്ത്‌കോൺഗ്രസുകാരുടെയും വാദം പൊളിഞ്ഞു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് വി കെ ഷിബിനയുടെ വസ്ത്രമാണ്‌ സമരത്തിനിടെ പ്രകോപനമുണ്ടാക്കാൻ പ്രവർത്തകർ തന്നെ കീറിവച്ചത്‌. കീറിയ ഭാഗം ഷാളിട്ട്‌ മറച്ച് സംഘർഷത്തിനെത്തിയ ഷിബിനയോട്‌ വനിതാ പൊലീസുകാർ ‘മോളേ ഡ്രസ്‌ കീറിയതാണ്‌’ എന്ന്‌ പറയുന്നതടക്കമുള്ള ദൃശ്യങ്ങൾ ചാനലുകളിലൂടെ പുറത്തുവന്നതോടെ നുണപ്രചാരണം പൊളിഞ്ഞു

വനിതാ പൊലീസുമായി സംഘർഷമുണ്ടാക്കിയ ഷിബിന മാധ്യമങ്ങൾക്ക്‌ മുന്നിൽ ‘പൊലീസുകാർ വലിച്ചുകീറിയെന്ന’ ആരോപണം ഉന്നയിക്കുകയും ചെയ്‌തിരുന്നു. ഇതിന്‌ പിന്നാലെ സ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവാണ്‌ പെൺകുട്ടിയുടെ വസ്ത്രം പുരുഷ എസ്‌ഐ വലിച്ചുകീറിയെന്നാരോപിച്ച്‌ നടപടി ആവശ്യപ്പെട്ടത്‌. ഇതിനു പിന്നാലെ ഒരു വിഭാഗം പ്രവർത്തകർ പൊലീസുകാരെ ക്രൂരമായി മർദിക്കുകയും പൊലീസ്‌ വാഹനങ്ങൾ തകർക്കുകയും ചെയ്‌തു.

അടുത്ത ചിന്നക്കട ബിഷ്‌ ജെറൊം നഗറിലാണ്‌ യൂത്ത്‌കോൺഗ്രസുകാർ ഡിവൈഎഫ്‌ഐ പ്രവർത്തകരെ മർദിച്ചത്‌. മർദനത്തിന്റെ ചിത്രമടക്കം കോൺഗ്രസ്‌ പത്രം ഒന്നാം പേജിൽ നൽകിയിട്ടുമുണ്ട്‌. കൊല്ലത്ത്‌ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത്‌കോൺഗ്രസുകാരാണ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരെ മർദിച്ചത്‌. കരിങ്കൊടി കാണിച്ചവരെ പൊലീസ്‌ തടഞ്ഞതാണ്‌ പ്രകോപനത്തിന്‌ കാരണമായത്‌. അതേസമയം, കോൺഗ്രസ്‌ അനുകൂല പത്രം ഈ വാർത്ത നേരത്തെ തിരിച്ചാണ്‌ നൽകിയിരിക്കുന്നത്‌. യൂത്ത്‌കോൺഗ്രസുകാരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ചുവെന്നാണ്‌ വാർത്ത. എങ്ങനെയും നവകേരള സസദിനെ ഇല്ലാതാകാൻ നോക്കുക, അതിനു ഏതറ്റം വരെയും ഇവർ പോകും. ഇന്നലെയാണ് വി ഡി സതീശനും രാഹുൽ മാനക്കൂട്ടമെല്ലാം പറഞ്ഞത് ഞങ്ങൾ ഇനി പ്രതിരോധിക്കാൻ പോകുവാന്. ആരും തല്ലുകൊണ്ട് കിട്ടുകില്ല എന്ന്. നേതാക്കൾ പറയുന്നതിന് മുൻപ് അണികൾ അത് നടപ്പിൽ വരുത്തി എന്ന് വേണം പറയാൻ. ഇതൊക്കെ നേതാക്കന്മാരുടെ ഒത്താശയോട് കൂടി നടപ്പിലാക്കിയതാണെന്നു വ്യെക്തമാണ്.

കഞ്ചിക്കോട്‌ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാരകായുധങ്ങളുമായി എത്തിയ എബിവിപി പ്രവർത്തകർ എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചു. എസ്എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയും പ്ലസ്‌ടു വിദ്യാർഥിയുമായ മായപ്പള്ളം സിഷാന്ത്‌, യൂണിറ്റ്‌ സെക്രട്ടറിയറ്റ്‌ അംഗം മായപ്പള്ളം സ്വദേശി വിശാൽ എന്നിവരെയാണ് ആക്രമിച്ചത്‌. സിഷാന്തിന് കൈയിലും വിശാലിന് തലയിലുമാണ് പരിക്ക്‌. വിശാലിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. .
കഴിഞ്ഞ ദിവസം പകൽ 12നായിരുന്നു ആക്രമണം. സ്കൂൾ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എബിവിപിയിൽനിന്ന്‌ യൂണിയൻ തിരിച്ചുപിടിച്ചിരുന്നു. ഇതാണ്‌ ആക്രമണത്തിനുകാരണം. ഒരാഴ്ചയായി സ്കൂളിലെ എബിവിപി പ്രവർത്തകർ നിരന്തരം പ്രകോപനം സൃഷ്ടിച്ചിരുന്നു. എബിവിപി പ്രവർത്തകർ ലഹരിമരുന്ന് ഉപയോഗിച്ച് ക്ലാസിൽ വരുന്നത് എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തതും പ്രകോപനകാരണമായി. ഗ്രൗണ്ടിലും ക്ലാസ് മുറിയിലും വച്ചാണ്‌ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചത്‌.

കള്ള പ്രചാരങ്ങളുടെ കാലത് 8 വയസിൽ താഴെയുള്ള ഈ കുഞ്ഞുങ്ങളെ ഉപദ്രവിച്ചത് ഒരു വലതു പക്ഷത്തിന്റെ പത്രത്തിനും കണ്ണിൽ കേറി കാണില്ല. യൂത്ത് കോൺഗ്രസ്സും എ ബി വി പി യും മത്സരിചു എൽ ഡി എഫിനെ തകർക്കാൻ ഇറങ്ങിയതെങ്കിൽ അതൊന്നും നടപ്പാക്കാൻ പോകുന്നില്ല. സംസ്ഥാനത്തു സമാധാന അന്തരീക്ഷം യഹകാർക്കുമ്പോൾ അത് നിലനിർത്തേണ്ടത് സർക്കാർ അത് വൃത്തിയായി ചെയ്തോളും. അതിനു കോൺഗ്രസ് അല്ല ആരിറങ്ങി പുറപ്പെട്ടാലും നടക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *