Your Image Description Your Image Description

ചേർത്തല പൊലിമ  കരപ്പുറം കാർഷിക കാഴ്ചകൾ 2024 ന്റെ ഭാഗമായി ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഹോട്ടൽ ട്രാവൻകൂർ പാലസിൽ  ബി ടു ബി മീറ്റ് നടക്കും. കാർഷിക ഉത്പാദന കമ്മീഷണറും കൃഷിവകുപ്പ് സെക്രട്ടറിയുമായ ഡോ. ബി അശോക് ഉദ്ഘാടനം നിർവഹിക്കും. രാവിലെ 10 മണിക്ക് കണിച്ചുകുളങ്ങര കരപ്പുറം റസിഡൻസിയിൽ ഡിപിആർ ക്ലിനിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും.

സെന്റ് മൈക്കിൾസ് കോളേജിലെ പ്രധാന വേദിയിൽ കാർഷിക മേഖലയിലെ ന്യൂതന സംരംഭകത്വ സാധ്യതകൾ എന്ന വിഷയത്തിൽ കേരള കാർഷിക സർവ്വകലാശാല പ്രൊഫസർ കെ പി സുധീർ, കർഷക ഉത്പാദക സംരംഭങ്ങളും സംരംഭകത്വ വികസനവും എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാല അസി. പ്രൊഫസർ ഡോ. അഖിൽ അജിത്ത് എന്നിവർ നയിക്കുന്ന സെമിനാറുകൾക്ക് നടക്കും. ഉച്ചയ്ക്കുശേഷം കവിത , കഥാ രചന മത്സരങ്ങൾ നടക്കും. എ എസ് കനാൽ കരപ്പുറത്തെ കൃഷിയും ടൂറിസവും സാധ്യതകളും വെല്ലുവിളികളും  എന്ന വിഷയത്തിൽ വികസന സെമിനാറും  വൈകിട്ട് 6 മുതൽ എം ടി വാസുദേവൻ നായർ അനുസ്മരണവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *