Your Image Description Your Image Description

രാഷ്ട്രീയ ആവിഷ്‌ക്കാർ അഭിയാന്റെയും സമഗ്രശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ നിലമ്പൂർ ഉപജില്ലയിലെ യു.പി വിഭാഗം ഗണിത അധ്യാപകർക്ക് ഏകദിന പരിശീലനം നൽകി. നിലമ്പൂർ നഗരസഭ കൗൺസിലർ പി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

‘മേന്മ’ പരിപാടിയുടെ മോഡ്യൂളും പ്രവർത്തന പാക്കേജും അധ്യാപകരെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് നിലമ്പൂർ ഉപജില്ലയിൽ യു.പി വിഭാഗമുള്ള എല്ലാ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്ക് പരിശീലനം നൽകിയത്. നിലമ്പൂർ ബി.ആർ.സിയിൽ നടന്ന ചടങ്ങിൽ ബി.പി.സി എം. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ എം.പി ഷീജ സ്വാഗതവും സി.ആർ.സി കോഡിനേറ്റർ പി.ഹസ്‌ന നന്ദിയും പറഞ്ഞു. സി.ആർ.സി കോഡിനേറ്റർ പി.കെ സുമിത കോഴ്‌സ് ബ്രേക്കിങ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *