Your Image Description Your Image Description
Your Image Alt Text

നമ്മുടെ ശരീരത്തിലെ ഒരു കൂട്ടം സാധാരണ കോശങ്ങളെ അനിയന്ത്രിതമായതും അസാധാരണമായതുമായ വളർച്ചയിലേയ്ക്ക് നയിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് ക്യാൻസർ. പല ഇനം ക്യാൻസറുകളുണ്ട്. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ ഇത്തരം ക്യാൻസറുകള്‍ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാനും കഴിഞ്ഞേക്കാം. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്.

ഉദാഹരണത്തിന് നടുവേദന ജീവിതത്തില്‍ ഒരിക്കലെങ്കിലും വന്നിട്ടില്ലാത്തവര്‍ വളരെ കുറവായിരിക്കും. ചിലര്‍ക്ക് ഇത് ചെറിയ രീതിയില്‍ ആണെങ്കില്‍ മറ്റുചിലര്‍ക്ക് കഠിനവേദനയായും മാറാറുണ്ട്. ഇത്തരത്തിലുള്ള നടുവേദനകള്‍ക്കു പിന്നില്‍ പല കാരണങ്ങളും ഉണ്ടാകാം. സ്പൈനല്‍ ക്യാന്‍സറിന്‍റെ ആദ്യ ലക്ഷണമായി നടുവേദന വരാം എന്ന് എത്ര പേര്‍ക്ക് അറിയാം?

സ്പൈനല്‍ ക്യാന്‍സര്‍ അഥവാ നട്ടെല്ല് ക്യാൻസറിന്റെ ആദ്യകാല ലക്ഷണമാണ് നടുവേദന. ഈ നടുവേദന പിന്നീട് അരക്കെട്ടിലേയ്ക്കും കാലിലേയ്ക്കും അനുഭവപ്പെടാം. കാലക്രമേണ, ഈ വേദന തീവ്രമാകുകയും നിങ്ങളുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളായ ഇടുപ്പ്, പാദങ്ങൾ അല്ലെങ്കിൽ കൈകളിലേയ്ക്ക് വ്യാപിക്കുകയും ചെയ്യാം.അതിനാല്‍ മാറാത്ത നടുവേദന  പോലും നിസാരമായി കാണരുത്. രോഗലക്ഷണങ്ങൾ നിരീക്ഷിക്കുകയും രോഗനിർണയത്തിനായി ഡോക്ടറെ കാണുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. സ്പൈനല്‍ ക്യാന്‍സറുകള്‍ തന്നെ പല വിധമുണ്ട്. നടുവേദനയ്ക്ക് പുറമേ പേശി ബലഹീനത, കഴുത്തു വേദന, മരവിപ്പ്, നടക്കാൻ ബുദ്ധിമുട്ട്, അധികസമയം നില്‍ക്കാന്‍ പറ്റാത്ത വേദന,  മൂത്രാശയ പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങള്‍, പക്ഷാഘാതം തുടങ്ങിയവയൊക്കെ സ്പൈനല്‍ ക്യാന്‍സറിന്‍റെ ഫലമായി ഉണ്ടാകാം.

Leave a Reply

Your email address will not be published. Required fields are marked *