Your Image Description Your Image Description

റഷ്യയിൽ ഷോപ്പിംഗ് മാളിൽ വൻസ്ഫോടനം.റഷ്യൻ നഗരമായ വ്‌ലാഡികാവ്കാസിലെ അലനിയ ഷോപ്പിംഗ് മാളിൽ ബുധനാഴ്ചയാണ്സ്‌ഫോടനം നടന്നത്. നോർത്ത് കോക്കസസിലെ റിപ്പബ്ലിക് ഓഫ് നോർത്ത് ഒസ്സെഷ്യ-അലാനിയയുടെ തലസ്ഥാനത്തെ പ്രധാന ഷോപ്പിംഗ് വിനോദ കേന്ദ്രമാണ് അലനിയ. സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി എമർജൻസി സർവീസ് അറിയിച്ചു.

800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പടർന്നുപിടിച്ച തീ ഒരു മണിക്കൂറിനുള്ളിൽ അണച്ചതായാണ് പുറത്തുവരുന്ന ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നത്. മാളിനുള്ളിൽ നിന്ന് ശക്തമായ സ്ഫോടനമാണ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥരും കെട്ടിടം മുഴുവൻ കുലുങ്ങാൻ പര്യാപ്തമായ സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികളും പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാതക ചോർച്ചയാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റഷ്യൻ മാധ്യമമായ ടാസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *