Your Image Description Your Image Description

കൽപറ്റ: മുതിർന്ന നേതാവും വയനാട് ഡി.സി.സി ട്രഷററുമായ എൻ.എം. വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. വിജയനും അദ്ദേഹത്തിന്റെ കിടപ്പുരോഗിയായ മകനുമാണ് വിഷം കഴിച്ചത്.

ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്നു വിജയൻ. സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദം ഉയരുന്നതിനിടെയാണ് ആത്മഹത്യാ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *