Your Image Description Your Image Description

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ സംവിധാനത്തിൽ എത്തുന്ന ബറോസ്‌ കാണാൻ ആകാംക്ഷയിലാണ് എല്ലാവരും.ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ക്രിസ്മസ് റിലീസ് ആയി നാളെ തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് റിസര്‍വേഷന്‍ ഇന്നലെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫീസിലെ ആദ്യ സംഖ്യകള്‍ സംബന്ധിച്ച കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

കുട്ടികളെ മുന്നില്‍ക്കണ്ട് ഒരുക്കിയ വേറിട്ട ചിത്രം എന്ന നിലയില്‍ ബോക്സ് ഓഫീസില്‍ ചിത്രം ഏത് തരത്തിൽ പ്രതികരണം നേടുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ക്ക് തന്നെ മുമ്പ് സംശയമായിരുന്നു. എന്നാല്‍ മികച്ച പ്രതികരണമാണ് ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടുന്നത്.

പ്രമുഖ സെന്‍ററുകളിലെല്ലാം നാളത്തെ ഷോകളില്‍ വലിയൊരു ശതമാനം ഫാസ്റ്റ് ഫില്ലിംഗ് ആണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 63 ലക്ഷമാണ്. 960 പ്രദര്‍ശനങ്ങളില്‍ നിന്ന് 29,789 ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നതെന്ന് സാക്നില്‍ക് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *