Your Image Description Your Image Description

കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ജലവിതരണവും വിനിയോഗവും കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട് കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു.

ജലവിതരണം ജനകീയമാക്കുന്നതിന്റെ ഭാഗമായി കളമശ്ശേരി നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വിശദമായ പദ്ധതി രേഖ തയ്യാറാക്കും. കാർഷികോൽപാദന വളർച്ച കൈവരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ പൂർണമായും ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്തും.

വിശദമായ പദ്ധതി രേഖയുടെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനുവേണ്ടിയാണ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഏകദിന ശില്പശാല സംഘടിപ്പിക്കുന്നത്. ശില്പശാലയിൽ ഉയരുന്ന നിർദേശങ്ങൾ സമവായത്തിലൂടെ നടപ്പിലാക്കി ജലവിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും. കളമശേരി മുനിസിപ്പാലിറ്റിയിൽ തുടക്കമിടുന്ന ശില്പശാല വരും ദിവസങ്ങളിൽ ഏലൂർ, കടുങ്ങല്ലൂർ, അലങ്ങാട്, കരുമാലൂർ, കുന്നുകര എന്നിവിടങ്ങളിലും സംഘടിപ്പിക്കും.

കളമശ്ശേരി മുൻസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ നടന്ന ശില്പശാലയിൽ മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ സൽമ അബൂബക്കർ അധ്യക്ഷത വഹിച്ചു. മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പ്രവീൺ ലാൽ ജി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ കോ-ഓഡിനേറ്റർ എസ് ശ്യാമലക്ഷ്മി, കൃഷിക്കൊപ്പം കളമശേരി കോ-ഓഡിനേറ്റർ എം.പി വിജയൻ, കാർഷിക വികസന സമിതി അംഗങ്ങൾ, മുനിസിപ്പൽ കൗൺസിലർമാർ, സഹകരണ ബാങ്ക് പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു. ഡിപിആർ തയ്യാറാക്കുന്നതിന് നഗരസഭ വികസനകാര്യ സമിതി അധ്യക്ഷ ജെസി പീറ്റർ, കൃഷി ഓഫീസർ എസ് ഗായത്രീദേവി, എൽ.എസ്.ജി.ഡി അസിസ്റ്റൻ്റ് എൻജിനിയർ ഇ.ടി ലെനിൻ തുടങ്ങിയവരെ ചുതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *