Your Image Description Your Image Description

തിരുവനന്തപുരം:മാസപ്പടി കേസിൽ സിഎംആര്‍എല്ലിനും എക്സാലോജിക്കിനും എതിരായ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ ജസ്റ്റിസ് ചന്ദ്രധാരി സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് അവസാനഘട്ട വാദം കേള്‍ക്കും.

എസ്എഫ്ഐഒയുടെ വാദവും സിഎംആര്‍എല്ലിന്റെ അന്തിമ വാദവും പൂര്‍ത്തിയായാല്‍ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയേക്കും. കേസിലെ എസ്എഫ്ഐഒ അന്വേഷണം നിയമ വിരുദ്ധമാണ് എന്നാണ് സിഎംആര്‍എലിന്റെ വാദം. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസിലെ അന്വേഷണം നിയമ വിരുദ്ധമാണ്. രഹസ്യ സ്വഭാവത്തിലുള്ള രേഖകള്‍ പരാതിക്കാരന് ലഭിച്ചത് നിയമ വിരുദ്ധമാണ് എന്നുമാണ് സിഎംആര്‍എലിന്റെ വാദം. എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമാണെന്ന് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ നേരത്തേയും വാദിച്ചിരുന്നു.

എന്നാല്‍ സിഎംആര്‍എലിനെതിരെ ഗുരുതര ആരോപണമാണ് എസ്എഫ്ഐഒ ഉയര്‍ത്തുന്നത്. സിഎംആര്‍എല്‍ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ്എഫ്‌ഐഒ കഴിഞ്ഞ തവണ വാദിച്ചിരുന്നു. എക്‌സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും എസ്എഫ്‌ഐഒ ആരോപിച്ചു. ഇക്കാര്യങ്ങളില്‍ സിഎംആര്‍എല്‍ ഇന്ന് മറുപടി നല്‍കും. കേസിലെ അന്വേഷണം പൂര്‍ത്തിയാക്കി കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് എസ്എഫ്ഐഒ ഹൈക്കോടതിയെ അറിയിച്ചത്.ഹര്‍ജിയില്‍ കക്ഷിചേരാനുള്ള ഷോണ്‍ ജോര്‍ജിന്റെ അപേക്ഷയിലും വാദം കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *