Your Image Description Your Image Description

കോട്ടയം: ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ കീഴിൽ കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ ഗ്രാമപഞ്ചായത്തുകൾക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി.

കറുകച്ചാൽ, നെടുംകുന്നം പഞ്ചായത്തുകളിലെ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം മാന്തുരുത്തിയിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. രണ്ടുഘട്ടമായി 236.56 കോടിരൂപയാണ് ചെലവഴിക്കുന്നത് .ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ട്രീറ്റ്മെന്റ് പ്ലാന്റ്, അതത് പഞ്ചായത്തുകളിൽ ഓവർഹെഡ് ടാങ്ക് എന്നിവ സ്ഥാപിക്കുന്നതിനുള്ള സ്ഥലവും വാട്ടർ അതോറിറ്റിക്ക് ലഭ്യമാക്കി നൽകി. കങ്ങഴ പഞ്ചായത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
മൂന്ന് പഞ്ചായത്തുകളിലുമായി 21000 കണക്ഷനുകളാണ് ആദ്യ ഘട്ടത്തിൽ നൽകുന്നത്. പ്രതിദിനം 12 ദശലക്ഷം ലിറ്റർ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റാണ് സ്ഥാപിക്കുന്നത്.

ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടർ ടാങ്ക് എന്നിവയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണം ആരംഭിക്കും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മൂന്നു പഞ്ചായത്തുകളിലും നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ അപര്യാപ്തതകളും മറികടക്കാനാകും. മണിമലയാറ്റിൽ ഉള്ളൂർ പടിയിൽ നിന്ന് വെള്ളം പമ്പുചെയ്ത് നെടുംകുന്നം പഞ്ചായത്തിലെ പ്ലാന്റിൽ ട്രീറ്റുചെയ്ത് അതത് പഞ്ചായത്തുകളിൽ സ്ഥാപിക്കുന്ന ഓവർഹെഡ് ടാങ്കുകളിൽ ശേഖരിച്ചാണ് ശുദ്ധജലം വിതരണം ചെയ്യുക.

കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ, നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജെ ബീന, നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി വി. സോമൻ, ജില്ലാ പഞ്ചായത്ത് അംഗം ഹേമലതാ പ്രേംസാഗർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലതാ ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലതാ ഉണ്ണികൃഷ്ണൻ, വർഗീസ് ജോസഫ്, നെടുങ്കുന്നം പഞ്ചായത്ത് സ്ഥിരം സമിതിയംഗം രാജമ്മ രവീന്ദ്രൻ , ഗ്രാമപഞ്ചായത്തംഗങ്ങളായ ലാമിയ എലിസബത്ത് ജോസഫ്, ജോ ജോസഫ്, കെ.എൻ ശശീന്ദ്രൻ, വാട്ടർ അതോറിറ്റി ഡയറക്ടർ ബോർഡംഗം ഷാജി പാമ്പൂരി, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *