Your Image Description Your Image Description

പാ​​​രീ​​​സ്: ഫ്രാ​​​ൻ​​​സി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നെ ത​​​ല​​​യ​​​റത്തു കൊ​​​ല്ലാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ വി​​​ദ്വേ​​​ഷ പ്രചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ എ​​​ട്ടു പേ​​​ർ​​​ക്ക് കോ​​​ട​​​തി ഒ​​​ന്നു മു​​​ത​​​ൽ 16 വ​​​രെ വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

ക്ലാ​​​സി​​​ൽ പ്ര​​​വാ​​​ച​​​ക​​​ന്‍റെ കാർട്ടൂൺ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച സാ​​​മു​​​വ​​​ൽ പാ​​​റ്റി എ​​​ന്ന അ​​​ധ്യാ​​​പ​​​ക​​​ൻ 2020 ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ലാ​​​ണ് പാ​​​രീ​​​സി​​​ന​​​ടു​​​ത്തു​​​ള്ള സ്കൂ​​​ളി​​​ൽ തലയറത്ത നിലയിൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ പ​​​തി​​​നെ​​​ട്ടു​​​കാ​​​ര​​​നാ​​​യ ചെ​​​ച്ച​​​ൻ വം​​​ശ​​​ജ​​​നെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ന്നു.

വി​​​ദ്വേ​​​ഷ​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ പി​​​താ​​​വ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രാ​​​ണ് വെ​​​ള്ളി​​​യാ​​​ഴ്ച ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​നി അ​​​ട​​​ക്കം അ​​​ഞ്ചു പേ​​​ർ കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്ന് നേരത്തെ കോടതി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *