Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: എ‍‍​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​ന് വി​ജി​ല​ൻ​സ് ക്ലീ​ൻ​ചി​റ്റ് ന​ൽ​കി. അ​ന്തി​മ റി​പ്പോ​ർ​ട്ട് ര​ണ്ടാ​ഴ്ച​ക്ക​കം ഡി​ജി​പി​ക്ക് കൈ​മാ​റും.അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം, ക​വ​ടി​യാ​റി​ലെ ആ​ഡം​ബ​ര വീ​ട് നി​ര്‍​മാ​ണം, കു​റ​വ​ൻ​കോ​ണ​ത്തെ ഫ്ലാ​റ്റ് വി​ൽ​പ്പ​ന, മ​ല​പ്പു​റം എ​സ്പി​യു​ടെ ക്യാ​മ്പ് ഓ​ഫീ​സി​ലെ മ​രം​മു​റി എ​ന്നീ ആ​രോ​പ​ണ​ങ്ങ​ളി​ൽ ക​ഴ​മ്പി​ല്ലെ​ന്നാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി.

അ​ജി​ത് കു​മാ​റി​ന് ഡി​ജി​പി ത​സ്തി​ക​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ജി​ല​ൻ​സി​ന്‍റെ ക്ലീ​ൻ​ചി​റ്റ്.

അതെ സമയം, എം.ആർ. അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തെ ഉൾപ്പെടെ വിമർശിച്ച് ആഭ്യന്തരവകുപ്പിനുനേരേ ആഞ്ഞടിച്ച് സി.പി.എം. തിരുവനന്തപുരം ജില്ലാസമ്മേളന പ്രതിനിധികൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ഈ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *