Your Image Description Your Image Description

മൊഹാലി : പഞ്ചാബിലെ മൊഹാലിയിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം. ഹിമാചൽ സ്വദേശി ദൃഷ്ടി വർമ്മയാണ് അപകടത്തിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകൾക്ക് എതിരെ പൊലീസ് കേസ് എടുത്തു. പർവീന്ദർ സിംഗ്, ഗഗൻദീപ് സിംഗ് എന്നിവർക്കെതിരെ ആണ് കേസ് എടുത്തത്.

ശനിയാഴ്ച വൈകിട്ടോടെയാണ് കെട്ടിടം തകർന്ന് വീണത്. അവശിഷ്ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങിയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.നിലവിൽ 15 ഓളം പേർ കുടുങ്ങിക്കിടക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *