Your Image Description Your Image Description

യുപിഐയുടെ വരവ് എല്ലാ വിഭാഗം ജനങ്ങളിലും ഒരു വിപ്ലവാത്മകമായ മാറ്റമാണ് വരുത്തിയിട്ടുള്ളത്. എവിടെപ്പോയാലും കൈയിൽ പണം കരുതേണ്ട അവസ്ഥയിൽ നിന്ന് സ്മാർട്ട് ഫോണിലെ ഒറ്റ ക്ലിക്കിൽ ഇടപാടുകൾ നടത്താവുന്ന അവസ്ഥയിലേക്ക് ജനങ്ങളെ എത്തിച്ചത് യുപിഐ ആണ്. അതുകൊണ്ടുതന്നെ ഇന്ന് വൻ സ്വീകാര്യതയാണ് ഈ പ്ലാറ്റ്ഫോമിന് ഉള്ളത്. അടിക്കടി പരിഷ്കരിച്ചു കൊണ്ടിരിക്കുന്ന യുപിഐ ഇടപാട് പരിധികളിൽ നിരവധി തവണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവിലെ മാറ്റങ്ങൾ എന്തൊക്കെ എന്നും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നും ഒന്ന് നോക്കിയാലോ.

യുപിഐ വഴി അയക്കാവുന്ന പ്രതിദിന ഇടപാട് പരിധി

പൊതു ഇടപാടുകൾ നടത്തുമ്പോൾ പ്രതിദിനം പരമാവധി ഒരു ലക്ഷം രൂപ വരെ അയക്കാം . പ്രത്യേക ഉപയോഗ കേസുകൾ: അതായത് മൂലധന വിപണി, ഇൻഷുറൻസ്, വിദേശ നിക്ഷേപം എന്നിവ നടത്തുമ്പോൾ പ്രതിദിനം ഇടപാട് പരിധി 2 ലക്ഷം വരെയാണ്. നികുതി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഐപിഒ, റീട്ടെയിൽ ഡയറക്ട് സ്കീമുകൾ എന്നിവയ്ക്ക് പ്രതിദിനം ഇടപാട് പരിധി 5 ലക്ഷം വരെ.

യുപിഐ ഇടപാടുകൾ നടത്തുന്നവർ ആദായ നികുതി എങ്ങനെ നൽകണം എന്നുള്ളത് കൂടി അറിഞ്ഞിരിക്കണം. അതേപോലെ, ആദായ നികുതി റിട്ടേണുകൾ (ഐടിആർ) ഫയൽ ചെയ്യുമ്പോൾ എല്ലാ യുപിഐ ഇടപാടുകളും വെളിപ്പെടുത്തിയിരിക്കണം

യുപിഐ വഴിയോ ഇ-വാലറ്റുകൾ വഴിയോ ലഭിക്കുന്ന 50,000 വരെയുള്ള തുകകൾക്ക് നികുതി ഇളവുണ്ട്. 50,000-ത്തിൽ കൂടുതലുള്ള തുകകൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 56(2) പ്രകാരം നികുതി നൽകേണ്ട വരുമാനമായി കണക്കാക്കുന്നു.
അതുപോലെതന്നെ യുപിഐ ആപ്പുകളിൽ നിന്ന് ലഭിക്കുന്ന ക്യാഷ്ബാക്ക് അല്ലെങ്കിൽ റിവാർഡുകൾ “മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം” എന്ന വിഭാഗത്തിന് കീഴിൽ നികുതി വിധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *