Your Image Description Your Image Description

2024 ന്റെ അവസാനത്തിൽ നിരവധി ബാങ്കുകളാണ് ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി) പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. ഫെഡറല്‍ ബാങ്ക്, കര്‍ണാടക ബാങ്ക്, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെ ഉള്ള ബാങ്കുകളാണ് പലിശ നിരക്കുകള്‍ പരിഷ്കരിച്ചത്. ഈ ബാങ്കുകളുടെ പുതിയ പലിശ നിരക്കുകള്‍ നോക്കിയാലോ.

1) ഫെഡറല്‍ ബാങ്ക് – 3 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഫെഡറല്‍ ബാങ്ക് പുതുക്കി നിശ്ചയിച്ചു, ഇത് സാധാരണ പൗരന്മാര്‍ക്ക് 3% മുതല്‍ 7.4% വരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.5% മുതല്‍ 7.9% വരെയുമാണ്. ദിവസം മുതല്‍ 29 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ പൗരന്മാര്‍ക്ക 3.00% പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക 3.50% പലിശയും ലഭിക്കും. 2 വര്‍ഷം മുതല്‍ 776 ദിവസം വരെ സാധാരണ പൗരന്മാര്‍ക്ക 7.15%, മുതിര്‍ന്ന പൗരന്മാര്‍ക്ക 7.65% എന്നിങ്ങനെ പലിശ ലഭിക്കും. 5 വര്‍ഷത്തിന് മുകളില്‍ 6.60% ശതമാനം 7.25% ശതമാനം എന്നിങ്ങനെയാണ് പലിശ

2) ആര്‍ബിഎല്‍ ബാങ്ക് – സാധാരണ പൗരന്മാര്‍ക്ക് 3.50% മുതല്‍ 8% വരെയും, മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.50%, സൂപ്പര്‍ സീനിയര്‍ സിറ്റസണ്‍ വിഭാഗത്തിലുള്ളവര്‍ക്ക് 8.75% വരെയും ആര്‍ബിഎല്‍ ബാങ്ക് പലിശ നല്‍കും. 7ദിവസം മുതല്‍ 29 ദിവസം വരെ സാധാരണ പൗരന്മാര്‍ക്ക 3.50 പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക 4% പലിശയും ലഭിക്കും.

3) കര്‍ണാടക ബാങ്ക് – 3 കോടി രൂപയ്ക്ക് താഴയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണ പൗരന്മാര്‍ക്ക് 3.5% മുതല്‍ 7.5% വരെ പലിശ നിരക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.5% മുതല്‍ 8% വരെ പലിശ നിരക്കും കര്‍ണാടക ബാങ്ക് നല്‍കും
7 ദിവസം മുതല്‍ 45 ദിവസം വരെ 3.5 ശതമാനം, 46ദിവസം മുതല്‍ 90 ദിവസം വരെ 4 ശതമാനം,91 ദിവസം മുതല്‍ 179 ദിവസം വരെ 5.25 ശതമാനം,180 ദിവസം മുതല്‍ 1 വര്‍ഷം വരെ 6.25 ശതമാനം എന്നിങ്ങനെയാണ് മറ്റ് പലിശ നിരക്കുകള്‍

4) ബാങ്ക് ഓഫ് മഹാരാഷ്ട്ര -ബാങ്ക് ഓഫ് മഹാരാഷ്ട്ര, 3 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ പൗരന്മാര്‍ക്ക് 2.75% മുതല്‍ 7.35% വരെ പലിശ നിരക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 2.75% മുതല്‍ 7.85% വരെ പലിശ നിരക്കും നല്‍കും

5) ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് -ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, 3 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ പൗരന്മാര്‍ക്ക് 3.50% മുതല്‍ 8.25% വരെ പലിശ നിരക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 2.75% മുതല്‍ 9% വരെ പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *