Your Image Description Your Image Description

കൊച്ചി: ആലുവ പോലീസ് സ്റ്റേഷനിൽനിന്ന് പോക്സോ കേസ് പ്രതി ചാടിപ്പോയി. അങ്കമാലി സ്വദേശി ഐസക് ബെന്നി(22)യാണ് പോലീസ് കസ്റ്റഡിയിൽ നിന്നു ചാടിപ്പോയത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

പോ​ലീ​സു​കാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ഇ​യാ​ൾ ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ഉർജ്ജിതമാക്കി പോലീസ്.പ​തി​ന​ഞ്ച് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ഐ​സ​ക്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​ത്.

പി​ന്നാ​ലെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.എന്നാൽ ലോക്കപ്പ് പൂട്ടാൻ മറന്നുപോയതോടെ ലോക്കപ്പിന് അകത്തുനിന്നു കൈയിട്ട് തുറന്ന് പ്രതി ചാടിപ്പോയതാകാമെന്നാണ് പ്രാഥമിക നി​ഗമനം.ഇ​ന്ന് രാ​വി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ഇ​രി​ക്കെ​യാ​ണ് പ്ര​തി ചാ​ടി​പ്പോ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *